മലയാളം ഹദീസ് / Huda Info Solutions Tirur
Like & Share :- മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഇന്ത്യൻ ഭാഷകളിലും ഇസ്‌ലാമിക സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കാൻ സ്ഥാപിതമായ ഒരു സംരംഭം. Huda Info Solutions Tirur - http://facebook.com/hudainfo


Like this page : Malayalam Hadeeth ( മലയാളം ഹദീസ് ) to get Daily authentic Hadees in FB : https://www.facebook.com/MalayalamHadees

To get Quran Malayalam Translation daily in your FB Like - Malayalam Quran (മലയാളം ഖുര്ആന്) Page - https://www.facebook.com/MalayalamQuran 

വിശുദ്ധ ഖുർആൻ പഠനത്തിന് 3 സൗജന്യ സോഫ്റ്റ്‌വെയറുകൾ


   വിശുദ്ധ ഖുർആൻ പഠനത്തിന് ഉപയോഗപ്പെടുത്താവുന്ന 3 സൗജന്യ ഖുർആൻ സോഫ്റ്റ്‌വെയറുകൾ ഇസ്‌ലാമിക സോഫ്റ്റ്‌വെയർ കമ്പനിയായ Huda Info Solutions പുറത്തിറക്കി. Huda Info Solutions ന്റെ വെബ്‌സൈറ്റിൽ നിന്ന് (http://www.hudainfo.com) ഇത് download ചെയ്യാവുന്നതാണ്. ഖുർആൻ ഹദീസ് പഠനങ്ങൾക്കുള്ള കൂടുതൽ സൗജന്യ സോഫ്റ്റ്‌വെയറുകൾ വൈകാതെ പുറത്തിറങ്ങും. Mirosoft Windows 8 , Windows 7, Windows Xp, Windows 2000, Windows Vista എന്നിവയിൽ Install ചെയ്ത് ഉപയോഗിക്കാം. സോഫ്റ്റ്‌വെയറുകൾ Zip file ആയി ഡൌണ്‍ലോഡ് ചെയ്യാം. ശേഷം ഒരു ഫോൾഡറിലേക്ക്  Extract ചെയ്ത് Setup File ഡബിൾ ക്ലിക്ക് ചെയ്ത് ഇൻസ്റ്റോൾ ചെയ്യുക


ഡൌണ്‍ലോഡ് ചെയ്തവർ വിവിധ മീഡിയത്തിലൂടെ സുഹൃത്തുക്കൾക്കും മറ്റും എത്തിച്ച് കൊടുത്ത് ഈ സംരംഭവുമായി സഹകരിക്കുക. അല്ലാഹു ഇത് പ്രതിഫലാർഹമായ ഒരു സൽകർമ്മമായി സ്വീകരിക്കുമാറാകട്ടെ (ആമീൻ)

1) Holy Quran Malayalam English Translation Free Edition

 Huda Info Solutions 2003 ൽ പുറത്തിറക്കിയ ഇന്ത്യൻ ഭാഷകളിലെ ആദ്യത്തെ വിശുദ്ധ ഖുർആൻ സോഫ്റ്റ്‌വെയറിന്റെ പാരായണം ഒഴികെയുള്ള സൗജന്യ എഡിഷൻ File Size : 65 MB )

താഴെ കാണുന്ന ഏതെങ്കിലും ഒരു ലിങ്ക് ക്ലിക്ക് ചെയ്ത് ഈ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.2) https://www.idrive.com/idrive/sh/sh?k=s2b7s4h8t6

3) https://drive.google.com/file/d/0BzoarDVSgD_dUFdkSzFVblN5bTA/ 

4) http://wikisend.com/download/236462/HQ_Free_Edition.zip

5) http://www.4shared.com/zip/kYv6zkALba/HQ_Free_Edition.html

6) http://www.mediafire.com/download/rdddb918qbq26r1/HQ_Free_Edition.zip

7)  http://hudainfo.com/free/HQ_Free_Edition.zip


2) Holy Quran Malayalam Amma Juzu Full Edition

 Huda Info Solutions 2003 ൽ പുറത്തിറക്കിയ ഇന്ത്യൻ ഭാഷകളിലെ ആദ്യത്തെ വിശുദ്ധ ഖുർആൻ സോഫ്റ്റ്‌വെയറിന്റെ അമ്മ ജുസുഅ (ഭാഗം 30) അദ്ധ്യായം 78 മുതൽ 114 വരെ  ഉൾപെടുന്ന മുഴുവൻ എഡിഷൻ. With full feeaturs. File Size : 40 MB )

താഴെ കാണുന്ന ഏതെങ്കിലും ഒരു ലിങ്ക് ക്ലിക്ക് ചെയ്ത് ഈ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


2) https://www.idrive.com/idrive/sh/sh?k=s2b7s4h8t6

3) https://drive.google.com/file/d/0BzoarDVSgD_dMTVPX01hSy0xT1E/

4) http://wikisend.com/download/382220/HQ_Amma_Juzu.zip

5) http://www.4shared.com/zip/_CLmtZ-Zba/HQ_Amma_Juzu.html

6) https://www.mediafire.com/?cwsax9aod7e5s66

7) http://hudainfo.com/demo/QuranDemo.zip


 3) Quran Recitor for Beginners Free Edition 


 വിശുദ്ധ ഖുർആൻ പഠനം ആരംഭിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും  ഉപയോഗപ്പെടുത്താവുന്ന ഒരു ഉത്തമ സോഫ്റ്റ്‌വെയർ. സൗജന്യ എഡിഷനിൽ അദ്ധ്യായം 96 മുതൽ 114 വരെയുള്ള അദ്ധ്യായങ്ങൾ ലഭ്യമാണ്.  With full feeaturs. File Size : 70 MB )

താഴെ കാണുന്ന ഏതെങ്കിലും ഒരു ലിങ്ക് ക്ലിക്ക് ചെയ്ത് ഈ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


2) https://www.idrive.com/idrive/sh/sh?k=u1h4b1f1i1

3) https://drive.google.com/file/d/0BzoarDVSgD_dRGFkTzVnVHNTclU

4) http://wikisend.com/download/550334/HQ_Recitor.zip 

5) http://www.4shared.com/zip/8nMDiLcrce/HQ_Recitor.html 

6) http://www.mediafire.com/download/nbaitek7ofgtb64/HQ_Recitor.zip 

7) http://hudainfo.com/free/HQ_Recitor.zip

ബലി പെരുന്നാൾഫേസ് ബുക്കിലൂടെ ഖുർആനും പ്രാമാണികമായ ഹദീസും


ദിവസവും പ്രാമാണികമായ പ്രവാചക വചനങ്ങൾ നിങ്ങളുടെ ഫേസ് ബുക്കിലൂടെ ലഭിക്കുന്നതിന്  മലയാളം ഹദീസ് പേജ് ലൈക്‌ ചെയ്യുക http://facebook.com/MalayalamHadeesദിവസവും ഖുർആൻ വചനങ്ങളും മലയാള പരിഭാഷയും നിങ്ങളുടെ ഫേസ് ബുക്കിലൂടെ ലഭിക്കുന്നതിന്  മലയാളം ഖുർആൻ പേജ് ലൈക്‌ ചെയ്യുക
http://facebook.com/MalayalamQuran

Share this  post to your friends in various Social  Networks

മലയാളം ഹദീസ്
 
ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു. നിങ്ങളില്‍ ആരെങ്കിലും തന്റെ ഭാര്യയെ സമീപിക്കുമ്പോള്‍ അല്ലാഹുവിന്റെ നാമത്തില്‍ അല്ലാഹുവേ! ഞങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യുന്നതില്‍ നിന്നും പിശാചിനെ അകറ്റേണമേ! എന്നു പ്രാര്‍ത്ഥിക്കുകയും അങ്ങനെ അവര്‍ക്ക് ഒരു സന്താനം വിധിക്കപ്പെടുകയും ചെയ്താല്‍ അതിനെ പിശാച് ദ്രോഹിക്കുകയില്ല. (ബുഖാരി : 1-4-143)

അനസ്(റ) നിവേദനം: തിരുമേനി(സ) മലമൂത്ര വിസര്‍ജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോള്‍, അല്ലാഹുവേ! അല്ലാതരം ആണ്‍, പെണ്‍ പിശാചുക്കളില്‍ നിന്ന് ഞാന്‍ നിന്നോട് അഭയം പ്രാപിക്കുന്നു എന്നു പ്രാര്‍ത്ഥിക്കാറുണ്ട്. (ബുഖാരി. 1. 4. 144)

അബൂഖതാദ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും കുടിക്കുമ്പോള്‍ ആ പാത്രത്തിലേക്ക് ശ്വാസം വിടാതിരിക്കട്ടെ. മലമൂത്ര വിസര്‍ജ്ജനസമയത്ത് ചെന്നാല്‍ വലം കൈകൊണ്ട് ശുചീകരിക്കുകയോ വലം കൈ കൊണ്ട് ലിംഗത്തെ തൊടുകയോ ചെയ്യരുത്. (ബുഖാരി. 1. 4. 155)


അബൂഖതാദ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും മൂത്രിക്കുകയാണെങ്കില്‍ വലം കൈ കൊണ്ട് ശൌച്യം ചെയ്യുകയോ, കുടിക്കുമ്പോള്‍ പാത്രത്തില്‍ ശ്വാസം വിടുകയോ ചെയ്യരുത്. (ബുഖാരി. 1. 4. 156)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും വുളു എടുക്കുകയാണെങ്കില്‍ അവന്‍ മൂക്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് ചീറ്റട്ടെ. കല്ലുകൊണ്ട് ശൌച്യം ചെയ്യുന്നപക്ഷം അവന്‍ ഒറ്റയാക്കട്ടെ. വല്ലവനും ഉറക്കില്‍ നിന്നു ഉണര്‍ന്നെഴുന്നേറ്റാല്‍ വുളുവിന്റെ വെള്ളത്തില്‍ കൈ ഇടും മുമ്പ് തന്റെ കൈ അവന്‍ കഴുകട്ടെ. കാരണം രാത്രി തന്റെ കൈ എവിടെയാണ് വെച്ചിരുന്നതെന്ന് നിങ്ങളില്‍ ആര്‍ക്കും അറിയുവാന്‍ കഴിയുകയില്ല. (ബുഖാരി. 1. 4. 163)

ആയിശ(റ) നിവേദനം: കാലില്‍ ചെരിപ്പ് ധരിക്കുക. മുടി വാര്‍ന്നു വെക്കുക, വെള്ളം കൊണ്ട് ശുദ്ധീകരിക്കുക എന്നുവേണ്ട തന്റെ എല്ലാ കാര്യങ്ങളും വലതുഭാഗം കൊണ്ട് തുടങ്ങുന്നതിനെ നബി(സ) ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി. 1. 4. 169)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു നായ ദാഹം കാരണം നനഞ്ഞ മണ്ണ് തിന്നുന്നത് ഒരു മനുഷ്യന്‍ കണ്ടു. ഉടനെ ആ മനുഷ്യന്‍ തന്റെ ഷൂ എടുത്തു വെള്ളം കോരിയിട്ട് ആ നായക്ക് ദാഹം മാറുന്നതുവരെ കുടിക്കാന്‍ കൊടുത്തു. അക്കാരണത്താല്‍ അല്ലാഹു അവനോട് നന്ദികാണിക്കുകയും അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. (ബുഖാരി : 1-4-174)

ഉര്‍വത്ത്(റ) തന്റെ പിതാവ് മുഗീറയില്‍ നിന്ന് നിവേദനം ചെയ്യുന്നു. ഞാനൊരിക്കല്‍ തിരുമേനി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. തിരുമേനി(സ) വുളു എടുത്തപ്പോള്‍ അവിടുത്തെ ബൂട്ട്സ് അഴിക്കാന്‍ വേണ്ടി ഞാന്‍ കൈ നീട്ടി. അപ്പോള്‍ അവിടുന്നു. അരുളി, അത് രണ്ടും അവിടെ (കാലില്‍ തന്നെ) കിടക്കട്ടെ, ശുദ്ധിയാക്കിയ ശേഷമാണ് ഞാന്‍ അവ കാലില്‍ അണിഞ്ഞിരിക്കുന്നത് ശേഷം തിരുമേനി(സ) അതു രണ്ടിന്മേലും തടവി. (ബുഖാരി. 1. 4. 205)

ജഅ്ഫ്ര്‍(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു. തിരുമേനി(സ) തന്റെ തലപ്പാവിന്‍ മേലും ബൂട്ട്സിന്മേലും തടവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 1. 4. 204)

അംറ്ബ്നു ഉമയ്യ:(റ) നിവേദനം: തിരുമേനി(സ) രണ്ടു ഷൂവിന്മേല്‍ തടവുന്നത് അദ്ദേഹം കണ്ടു. (ബുഖാരി. 1. 4. 203)

മുഗീറ(റ) നിവേദനം: നബി(സ) ഒരിക്കല്‍ മലമൂത്ര വിസര്‍ജ്ജനത്തിന് പോയപ്പോള്‍ മുഗീറ: ഒരു പാത്രം വെള്ളവുമായി അദ്ദേഹത്തെ പിന്തുടര്‍ന്നു. തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞുവന്നപ്പോള്‍ അദ്ദേഹം വെള്ളം ഒഴിച്ചുകൊടുക്കുകയും അവിടുന്നു വുളു എടുക്കുകയും രണ്ടു ബൂട്ട്സിന്മേല്‍ തടവുകയും ചെയ്തു. (ബുഖാരി. 1. 4. 202)

അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഒരാടിന്റെ കൈപ്പലക തിന്നുകയും ശേഷം നമസ്കരിക്കുകയും ചെയ്തു. അവിടുന്ന് വുളു എടുത്തിരുന്നില്ല. (ബുഖാരി. 1. 4. 206)

അംറ്ബ്നു ഉമയ്യ:(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഒരാടിന്റെ കൈപ്പലക മുറിച്ച് തിന്നുകൊണ്ടിരിക്കെ അപ്പോള്‍ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയും ഉടനെ അവിടുന്ന് കത്തി താഴെ വെച്ച് വുളു എടുക്കാതെ നമസ്കരിക്കുകയും ചെയ്തത് അദ്ദേഹം കണ്ടിട്ടുണ്ട്. (ബുഖാരി. 1. 4. 207)

സുവൈദ്ബ്നു നുഅ്മാന്‍(റ) നിവേദനം: അദ്ദേഹം തിരുമേനി(സ) യോടൊപ്പം ഖൈബര്‍ ജയിച്ചടക്കിയ കൊല്ലം പുറപ്പെട്ടു. സഹ്ബാഇലെത്തിയപ്പോള്‍ - ഖൈബറിനടുത്തുള്ള ഒരു സ്ഥലമാണത് - തിരുമേനി(സ) അസര്‍ നമസ്കരിച്ചു. എന്നിട്ട് ആഹാരം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഗോതമ്പ് മാവല്ലാതെ മറ്റു യാതൊന്നും ആരും കൊണ്ടുവന്നില്ല. തിരുമേനി(സ)യുടെ നിര്‍ദ്ദേശമനുസരിച്ച് അതു വെള്ളം പകര്‍ന്നു പൊതിര്‍ത്തു. തിരുമേനി(സ)യും ഞങ്ങളും അതു കഴിച്ചു. പിന്നീട് തിരുമേനി(സ) മഗ്രിബ് നമസ്കരിക്കാനൊരുങ്ങി. അപ്പോള്‍ അവിടുന്നു കുലുക്കുഴിഞ്ഞു നമസ്കരിച്ചു. വുളുചെയ്തില്ല. (ബുഖാരി. 1. 4. 208)

മൈമൂന(റ) നിവേദനം: തിരുമേനി(സ) അവരുടെ അടുക്കല്‍ വെച്ച് ഒരാടിന്റെ കൈക്കുറക് തിന്നു. ശേഷം അവിടുന്ന് നമസ്കരിച്ചു. വുളു എടുത്തില്ല. (ബുഖാരി. 1. 4. 209)

ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ പാല്‍ കുലുക്കുഴിഞ്ഞശേഷം പറഞ്ഞു നിശ്ചയം പാലിന് കൊഴുപ്പുണ്ട്. (ബുഖാരി. 1. 4. 210)

ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും നമസ്കാരത്തില്‍ ഉറങ്ങിത്തൂങ്ങിപ്പോയാല്‍ ഉറക്കസമയം പറ്റെ വിട്ടു പോകും വരേക്കും അയാള്‍ ഉറങ്ങട്ടെ. കാരണം ഉറക്കം തൂങ്ങിക്കൊണ്ടു നമസ്കരിക്കുന്ന പക്ഷം അല്ലാഹുവിനോട് പാപമോചനത്തിനു വേണ്ടിയാണോ അതല്ല തനിക്കെതിരായിട്ടാണോ പ്രാര്‍ത്ഥിക്കുന്നതെന്ന് അറിയാന്‍ കഴിയില്ല. (ബുഖാരി. 1. 4. 211)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും നമസ്കാരത്തില്‍ ഉറക്കം തൂങ്ങിയാല്‍ താനോതുന്നതെന്തെന്ന് തനിക്ക് ശരിക്കും ബോധം വരും വരേക്കും അവന്‍ പോയി ഉറങ്ങട്ടെ. (ബുഖാരി. 1. 4. 212)

അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ എഴുന്നേറ്റ് നിന്നു മൂത്രിച്ചു. സഹാബികള്‍ അവനെ വിരട്ടാന്‍ തുനിഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു. അവനെ വിടുക അവന്‍ മൂത്രിച്ചതില്‍ ഒരു ബക്കറ്റ് വെള്ളം ഒഴിക്കുക. ജനങ്ങള്‍ക്ക് സൌകര്യമുണ്ടാക്കാനാണ് പ്രയാസമുണ്ടാക്കാനല്ല നിങ്ങള്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. (ബുഖാരി. 1. 4. 219)

അനസ്(റ) നിവേദനം: ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രിക്കുന്നത് തിരുമേനി(സ) കണ്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. നിങ്ങള്‍ അവനെ ഉപദ്രവിക്കാതെ വിടുക. അയാള്‍ മൂത്രമൊഴിച്ചു കഴിഞ്ഞപ്പോള്‍ അവിടുന്നു കുറച്ച് വെളളം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അത് മൂത്രത്തില്‍ ഒഴിക്കുകയും ചെയ്തു. (ബുഖാരി. 1. 4. 218)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നാം അവസാനത്തവരും ആദ്യത്തവരുമാണ്. തിരുമേനി(സ) അരുളി: അതിനാല്‍ നിങ്ങളില്‍ ആരും തന്നെ ഒലിക്കാതെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രിക്കുകയും എന്നിട്ട് അതില്‍ കുളിക്കുകയും ചെയ്യരുത്. (ബുഖാരി : 1-4-239)

ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: ലഹരിയുണ്ടാക്കുന്ന എല്ലാപാനീയവും നിഷിദ്ധമാണ്. (ബുഖാരി : 1-4-243)

സഈദിബ്നു സൈദു(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കാതെ അതു (വുസു) ചെയ്യുന്ന ആ മനുഷ്യന്‍ വുസു ചെയ്തിട്ടില്ല. (തിര്‍മിദി)

അബുഹുറയ്റാ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോഴും വുദു ചെയ്യുമ്പോഴും വലത്തുഭാഗം മുതല്‍ ആരംഭിക്കുക (അബൂദാവൂദ്)

ഉമര്‍(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ആരൊരുവന്‍ വുദു ചെയ്കയും അതു ഏറ്റവും കൃത്യമായി ചെയ്യുകയും, പിന്നീട് അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു: അവന്‍ ഏകനാണ്: അവനു പങ്കുകാരില്ല. മുഹമ്മദ് അവന്റെ ദാസനും അവന്റെ ദൂതനും ആകുന്നു. അല്ലാഹുവെ, പശ്ചാത്തപിക്കുന്നവരിലും ശുദ്ധമാക്കുന്നവരിലും നീ എന്നെ ആക്കേണമേ എന്നു പറകയും ചെയ്യുന്നുവോ, അവന് സ്വര്‍ഗ്ഗത്തിന്റെ എട്ടു വാതിലും തുറക്കപ്പെട്ടിരിക്കുന്നു. അവന്‍ തനിക്കിഷ്ടമുള്ള വാതിലിലൂടെ അതില്‍ പ്രവേശിക്കുന്നു. (തിര്‍മിദി)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: എന്റെ ഖലീലായ നബി(സ) പറയുന്നത് ഞാന്‍ കേട്ടു. വുളുവിന്റെ വെള്ളം തട്ടുന്നേടത്തെല്ലാം സത്യവിശ്വാസി ആഭരണമണിയിക്കപ്പെടും. (മുസ്ലിം)

ഉസ്മാനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും നല്ലവണ്ണം വുളു ചെയ്യുന്നപക്ഷം നഖത്തിന്റെ താഴ്ഭാഗത്തിലൂടെ അവന്റെ ചെറിയ പാപങ്ങള്‍ പുറപ്പെട്ടു പോകുന്നതാണ്. (മുസ്ലിം)

ഉസ്മാന...ി(റ)ല്‍ നിന്ന് നിവേദനം: എന്റെ ഈ വുളുപോലെ റസൂല്‍(സ) വുളു ചെയ്തതായി ഞാന്‍ കണ്ടു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ഇപ്രകാരം വല്ലവനും വുളു ചെയ്താല്‍ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം അവന് പൊറുക്കപ്പെടും. അവന്റെ നമസ്കാരവും പള്ളിയിലേക്കുള്ള നടത്തവും മിച്ചമായിത്തീരും. (മുസ്ലിം)

ആയിശ(റ) നിവേദനം: തിരുമേനി(സ) ജനാബത്തു കുളിക്കുമ്പോള്‍ ആദ്യം രണ്ടു കയ്യും കഴുകും അനന്തരം നമസ്കാരത്തിന് വേണ്ടിയെന്ന പോലെ വുളു എടുക്കും. പിന്നീട് തന്റെ കൈവിരലുകള്‍ വെള്ളത്തില്‍ മുക്കി ആ വിരലുകള്‍ തല മുടിയില്‍ കടത്തിയിട്ട് ആ മുടിയുടെ ജട തീര്‍ക്കും. ശേഷം മൂന്നു പ്രാവശ്യം ഇരു കൈകൊണ്ടും വെള്ളമെടുത്തു തലയിലൊഴിക്കും. അനന്തരം ചര്‍മ്മം മുഴുവന്‍ വെള്ളമൊഴിക്കും. (ബുഖാരി : 1-5-248)

മൈമൂന(റ) നിവേദനം: തിരുമേനി(സ) കുളിക്ക് മുമ്പ് നമസ്കാരത്തിന് എന്നതുപോലെ വുളു എടുക്കും. എന്നാല്‍ രണ്ടു കാലും കഴുകുകയില്ല. തന്റെ ഗുഹ്യസ്ഥാനം കഴുകും. അശുദ്ധിയായ ഭാഗങ്ങളും. എന്നിട്ട് ശരീരത്തിലാകമാനം വെള്ളമൊഴിക്കും. അനന്തരം അല്പം മാറി നിന്ന് രണ്ടു കാലും കഴുകും. ഇങ്ങനെയായിരുന്നു അവിടുത്തെ ജനാബത്തു കുളി. (ബുഖാരി. 1. 5. 249)

ആയത്തുല്‍ ഖുര്‍സിയ്യ് / ആമന റസൂല്‍ (Repost)


ആയത്തുല്‍ ഖുര്‍സിയ്യ് - പരിശുദ്ധ ഖുര്ആന് അദ്ധ്യായം 002 അല് ബഖറ ആയത്ത് 2552:255) അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്. എല്ലാം നിയന്ത്രിക്കുന്നവന്. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല് ശുപാര്ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്ക്ക് പിന്നിലുള്ളതും അവന് അറിയുന്നു. അവന്റെ അറിവില് നിന്ന് അവന് ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്ക്ക് സൂക്ഷ്മമായി അറിയാന് കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന് ഉള്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന് ഉന്നതനും മഹാനുമത്രെ.

Play : 


Note :

റസൂല് (സ) പറഞ്ഞു : ആരെങ്കിലും എല്ലാ നമസ്കാരങ്ങളുടെ ശേഷവും ആയത്തുല് കുര്സിയ്യ് ഓതിയാല് മരണമല്ലാതെ അയാളുടെ സ്വര്ഗ്ഗ പ്രവേശ നത്തിന് തടസ്സമായി ഒന്നുമില്ല.

മുഹമ്മദ് നബി (സ) യുടെ അനുയായി ആയിരുന്ന ഉബയ്യുബ്നു കഅബില് നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥില് “അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ സൂക്തം“ എന്ന് റസൂല് (സ) ഈ ആയത്തിനെ വിശേഷിപ്പിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.

ഉറങ്ങാന് പോകുന്നതിനു മുന്പും ഈ ആയത്ത് ഓതല് സുന്നത്താണ്.

Download :

ആയത്തുല്‍ ഖുര്‍സിയ്യ് : വിവിധ ഇമാമുകളുടെ ആയത്തുല്‍ ഖുര്‍സിയ്യ് പാരായണം ഡൌണ്‍ലോഡ് ചെയ്യുക

ആമന റസൂല് - പരിശുദ്ധ ഖുര്ആന് അദ്ധ്യായം 002 അല് ബഖറ ആയത്ത് 285 and 286


2:285) തന്റെരക്ഷിതാവിങ്കല് നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില് റസൂല് വിശ്വസിച്ചിരിക്കുന്നു. ( അതിനെ തുടര്ന്ന് ) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെമലക്കുകളിലും അവന്റെവേദഗ്രന്ഥങ്ങളിലും, അവന്റെദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെദൂതന്മാരില് ആര്ക്കുമിടയില് ഒരു വിവേചനവും ഞങ്ങള് കല്പിക്കുന്നില്ല. ( എന്നതാണ് അവരുടെ നിലപാട്. ) അവര് പറയുകയും ചെയ്തു: ഞങ്ങളിതാ കേള്ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു ( ഞങ്ങളുടെ ) മടക്കം

2:286) അല്ലാഹു ഒരാളോടും അയാളുടെ കഴിവില് പെട്ടതല്ലാതെ ചെയ്യാന് നിര്ബന്ധിക്കുകയില്ല. ഓരോരുത്തര് പ്രവര്ത്തിച്ചതിന്റെസല്ഫലം അവരവര്ക്കുതന്നെ. ഓരോരുത്തര് പ്രവര്ത്തിച്ചതിന്റെദുഷ്ഫലവും അവരവരുടെ മേല് തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള് മറന്നുപോകുകയോ, ഞങ്ങള്ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില് ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്ഗാമികളുടെ മേല് നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല് നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്ക്ക് നീ മാപ്പുനല്കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.

Play : 

Note :

ഉറങ്ങാന് പോകുന്നതിനു മുന്പും ഈ ആയത്ത് ഓതല് സുന്നത്താണ്.

Download :

ആമന റസൂല്‍ : പാരായണം
ഡൌണ്‍ലോഡ് ചെയ്യുക (Right click on the Link & Select "Save Target As..." option)

Holy Quran Malayalam Software : Free update


           An update for Holy Quran Malayalam Software for running the software without CD-ROM support is available for download from our website http://www.hudainfo.com  Visit this page for details http://hudainfo.com/HQUpdate.htm  Seperate update available for Windows Xp & Windows Vista/7 are available. It can be applicable to all those who purchased Holy Quran Software from 2003.

Free free to contact info@hudainfo.com, hudainfo2004@yahoo.com, support@hudainfo.com for more details.

           ഇന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ ഖുര്‍ആന്‍ സോഫ്റ്റ്‌വെയര്‍ ആയ ഹോളി ഖുര്‍ആന്‍ മലയാളം ഇംഗ്ലീഷ് പരിഭാഷ (Holy Malayalam English Translation V1.0) സിഡി മുമ്പ് വാങ്ങിയവര്‍ക്ക് സിഡിയുടെ സഹായമില്ലാതെ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സൌജന്യ അപ്ഡേറ്റ് ഹുദ ഇന്‍ഫോ സോലുഷന്‍സിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ പേജ് സന്ദര്‍ശിക്കുക. http://hudainfo.com/HQUpdate.htm