ഹദീസ് പാഠങ്ങള്‍അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യൻ ഒരു വാക്ക് പറയും. അതിന്റെ അനന്തരഫലം അവൻ ചിന്തിക്കുകയില്ല. അങ്ങനെ അതു മൂലം അവൻ നരകത്തിൽ പതിക്കും. (ബുഖാരി : 8-76-484)

അബൂഹുറൈറ(റ) : നബി(സ) അരുളി: ധനം എന്നതു ഭൗതിക വിഭവത്തിന്റെ വർദ്ധനവല്ല. എന്നാൽ ധനം എന്നതു മനസ്സിന്റെ സംതൃപ്തിയാണ്‌. (ബുഖാരി : 8-76-453)

അബൂഹുറൈറ(റ) : നബി(സ) അരുളി:അറുപതു വയസ്സുവരെ ആയുസ്സ്‌ നീട്ടിയിട്ടു കൊടുത്ത ഒരാളുടെ തെറ്റിന്നുള്ള ഒഴികഴിവുകൾ അല്ലാഹു സ്വീകരിക്കുകയില്ല-ബുഖാരി


ഇബ്നുഅബ്ബാസ്‌(റ) : നബി(സ) അരുളി: രണ്ട്‌ മഹത്തായ അനുഗ്രഹങ്ങൾ. മിക്ക മനുഷ്യരും അതിൽ വഞ്ചിതരാണ്‌. ആരോഗ്യവും വിശ്രമവും. (ബുഖാരി: 8-76-421)

ജാബിർ(റ) പറയുന്നു: നബി(സ)അരുളി: എല്ലാ നല്ല സംഗതികളും ദാനധർമ്മമാണ്‌. (ബുഖാരി : 8-73-50)

ഇബ്നുഉമര്‍(റ) : നബി(സ) അരുളി: വല്ലവനും സത്യം ചെയ്യുന്നപക്ഷം അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യട്ടെ. അല്ലെങ്കില്‍ മൗനം ദീക്ഷിക്കട്ടെ- ബുഖാരി

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ : സ്ഥലങ്ങളില്‍ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ പള്ളിയും അല്ലാഹുവിന്‌ ഏറ്റവും കോപമുള്ളത്‌ അങ്ങാടിയുമാകുന്നു.

റസൂല്‍(സ) പറഞ്ഞു: നമസ്കാരസ്ഥലങ്ങളില്‍ അങ്ങാടിയിലേതുപോലെ ശബ്ദ കോലാഹലങ്ങളുണ്ടാക്കാതെ സൂക്ഷിക്കണം. (മുസ്ലിം)

മുആവിയ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) അരുളി: പട്ടും പുലിത്തോലും നിങ്ങള്‍ വാഹനമാക്കരുത്‌. (ഇരിക്കാന്‍ ഉപയോഗിക്കരുത്‌.) (അബൂദാവൂദ്‌)

ഇബ്നുഉമര്‍(റ):നബി(സ)അരുളി:അന്യായമായി വല്ലവനും ഭൂമിയുടെ വല്ല അംശവും കൈവശപ്പെടുത്തിയാല്‍ അന്ത്യനാളില്‍ ഏഴ്‌ ഭൂമിയിലേക്ക്‌ അവനെ താഴ്ത്തിക്കളയും

അബൂഹുറൈറ(റ) : നബി(സ) അരുളി: രണ്ട്‌ നെരിയാണിവിട്ട്‌ താഴേക്ക്‌ ഇറങ്ങിയ വസ്ത്രം നരകത്തിലാണ്‌. (ബുഖാരി)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: പിരടിയിൽ ഒന്നുമില്ലാതെ ഒരൊറ്റ വസ്ത്രംധരിച്ചുകൊണ്ട്‌ നിങ്ങളാരും നമസ്കരിക്കരുത്‌. (ബുഖാരി. 1-8-355)

നബി(സ) അരുളി: തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച്‌ അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ടവന്‍ കുതര്‍ക്കം നടത്തുന്നവനും പിടിവാശിക്കാരനുമാണ്‌.

അനസ്‌(റ) നിവേദനം: നബി(സ) ഒരു സംഘം കുട്ടികളുടെ അടുത്തുകൂടി നടന്നുപോയപ്പോള്‍ അവര്‍ക്ക്‌ സലാം പറഞ്ഞു. അനസും അപ്രകാരം ചെയ്തു.(ബുഖാരി 8-74-264)

അബൂഹുറൈറ(റ) : നബി(സ) അരുളി: ചെറിയവര്‍ വലിയവര്‍ക്കും നടക്കുന്നവര്‍ ഇരിക്കുന്നവര്‍ക്കും ചെറിയ സംഘം വലിയ സംഘത്തിനും സലാം പറയണം (ബുഖാരി)

അനസ്‌(റ) : അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: വിജ്ഞാനം തേടി പുറപ്പെട്ടു പോകുന്നവൻ തിരികെ വരുന്നതുവരെ അല്ലാഹുവിന്റെ മാർഗ്ഗത്തിലാകുന്നു. (തിർമിദി)

അനസ്‌(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ജ്ഞാനസമ്പാദനം എല്ലാ മുസ്ലീംകളുടേയും കർത്തവ്യമാണ്‌. (ബൈഹഖി)

നിശ്ചയം വിജ്ഞാനം നഷ്ടപ്പെടലും അജ്ഞത സ്ഥിരപ്പെടലും മദ്യപാനവും പരസ്യമായ വ്യഭിചാരവും അന്ത്യദിനത്തിന്റെ അടയാളങ്ങളാകുന്നു. (ബുഖാരി. 1.3.80)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സത്യവിശ്വാസത്തിന് അറുപതില്പ്പരം ശാഖകളുണ്ട്. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി. 1.2.8)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല

മുഹമ്മദ് നബി (സ) യുടെ വാക്കുകള്


 • സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
 • ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
 • ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
 • അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
 •  നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
 • ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
 • മതം ഗുണകാഷയാകുന്നു..
 • മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
 • കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
 • വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
 • വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
 • ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
 • നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
 • നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
 • നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
 • മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
 • നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
 • ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം...
 • ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
 • പരസ്പരം കരാറുകള്‍ പലിക്കണം.
 • അതിഥികളെ ആദരിക്കണം.
 • അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
 • ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
 • തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
 • വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
 • അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
 • ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല..
 • മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
 • നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
 • ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
 • നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
 • സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
 • ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
 • ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും..
 • അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
 • സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
 • ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
 • ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
 • മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
 • കോപം വന്നാല്‍ മൌനം പാലിക്കുക.
 • നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
 • മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
 • നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
 • നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
 • മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
 • ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
 • തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
 • കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
 • ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
 • മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
 • കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
 • പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും..
 • മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
 • സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
 • പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.


An E-mail Contribution : Abhilash Basheer

ആയത്തുല്‍ ഖുര്‍സിയ്യ് / ആമന റസൂല്‍


ആയത്തുല്‍ ഖുര്‍സിയ്യ് - പരിശുദ്ധ ഖുര്ആന് അദ്ധ്യായം 002 അല് ബഖറ ആയത്ത് 2552:255) അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്. എല്ലാം നിയന്ത്രിക്കുന്നവന്. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല് ശുപാര്ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്ക്ക് പിന്നിലുള്ളതും അവന് അറിയുന്നു. അവന്റെ അറിവില് നിന്ന് അവന് ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്ക്ക് സൂക്ഷ്മമായി അറിയാന് കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന് ഉള്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന് ഉന്നതനും മഹാനുമത്രെ.

Play : 


Note :

റസൂല് (സ) പറഞ്ഞു : ആരെങ്കിലും എല്ലാ നമസ്കാരങ്ങളുടെ ശേഷവും ആയത്തുല് കുര്സിയ്യ് ഓതിയാല് മരണമല്ലാതെ അയാളുടെ സ്വര്ഗ്ഗ പ്രവേശ നത്തിന് തടസ്സമായി ഒന്നുമില്ല.

മുഹമ്മദ് നബി (സ) യുടെ അനുയായി ആയിരുന്ന ഉബയ്യുബ്നു കഅബില് നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥില് “അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ സൂക്തം“ എന്ന് റസൂല് (സ) ഈ ആയത്തിനെ വിശേഷിപ്പിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.

ഉറങ്ങാന് പോകുന്നതിനു മുന്പും ഈ ആയത്ത് ഓതല് സുന്നത്താണ്.

Download :

ആയത്തുല്‍ ഖുര്‍സിയ്യ് : വിവിധ ഇമാമുകളുടെ ആയത്തുല്‍ ഖുര്‍സിയ്യ് പാരായണം ഡൌണ്‍ലോഡ് ചെയ്യുക

ആമന റസൂല് - പരിശുദ്ധ ഖുര്ആന് അദ്ധ്യായം 002 അല് ബഖറ ആയത്ത് 285 and 286


2:285) തന്റെരക്ഷിതാവിങ്കല് നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില് റസൂല് വിശ്വസിച്ചിരിക്കുന്നു. ( അതിനെ തുടര്ന്ന് ) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെമലക്കുകളിലും അവന്റെവേദഗ്രന്ഥങ്ങളിലും, അവന്റെദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെദൂതന്മാരില് ആര്ക്കുമിടയില് ഒരു വിവേചനവും ഞങ്ങള് കല്പിക്കുന്നില്ല. ( എന്നതാണ് അവരുടെ നിലപാട്. ) അവര് പറയുകയും ചെയ്തു: ഞങ്ങളിതാ കേള്ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു ( ഞങ്ങളുടെ ) മടക്കം

2:286) അല്ലാഹു ഒരാളോടും അയാളുടെ കഴിവില് പെട്ടതല്ലാതെ ചെയ്യാന് നിര്ബന്ധിക്കുകയില്ല. ഓരോരുത്തര് പ്രവര്ത്തിച്ചതിന്റെസല്ഫലം അവരവര്ക്കുതന്നെ. ഓരോരുത്തര് പ്രവര്ത്തിച്ചതിന്റെദുഷ്ഫലവും അവരവരുടെ മേല് തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള് മറന്നുപോകുകയോ, ഞങ്ങള്ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില് ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്ഗാമികളുടെ മേല് നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല് നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്ക്ക് നീ മാപ്പുനല്കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.

Play : 

Note :

ഉറങ്ങാന് പോകുന്നതിനു മുന്പും ഈ ആയത്ത് ഓതല് സുന്നത്താണ്.

Download :

ആമന റസൂല്‍ : പാരായണം
ഡൌണ്‍ലോഡ് ചെയ്യുക (Right click on the Link & Select "Save Target As..." option)

ഈ ഗ്രന്ഥം നിങ്ങള്‍ വായിച്ചുവോ ??ഹദീസ് : കുടുംബ ബന്ധത്തിന്റെ പ്രാധാന്യം


ജുബൈർ(റ) നിവേദനം: നബി(സ)അരുളി: കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (ബുഖാരി. 8-73-13)

അബൂഹുറൈറ(റ) പറയുന്നു: നബി(സ)അരുളി: വല്ലവനും തന്റെ ആഹാരത്തിൽ വിശാലത ലഭിക്കുവാനും തന്റെ അവധി പിന്തിപ്പിച്ചുകിട്ടുവാനും (ദീർഘായുസ്സ് ലഭിക്കുവാനും)ആഗ്രഹിക്കുന്നുവേങ്കിൽ അവൻ കുടുംബബന്ധം പുലർത്തട്ടെ. (ബുഖാരി. 8-73-14)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: തീർച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലർത്തിയവനോട് ഞാനും ബന്ധം പുലർത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി : 8-73-17)അമ്ര്ബ്നുൽ ആസ്വി(റ) നിവേദനം: നബി(സ) രഹസ്യമായിട്ടല്ല പരസ്യമായിട്ടുതന്നെ അരുളുന്നതു ഞാൻ കേട്ടു. ഇന്നവന്റെ കുടുംബങ്ങൾ എന്റെ മിത്രങ്ങളല്ല. എന്റെ മിത്രങ്ങൾ അല്ലാഹുവും സദ്വൃത്തരായ വിശ്വാസികളുമാണ്. എന്നാൽ അവരും ഞാനുമായി കുടുംബബന്ധമുണ്ട്. ആ ബന്ധം മുൻനിർത്തി അവർ പെരുമാറും പോലെ ഞാൻ പെരുമാറും. (ബുഖാരി : 8-73-19)

അബ്ദുല്ല(റ) നിവേദനം: നബി(സ)അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലർത്തുന്നവൻ. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി : 8-73-20)

ഇബ്നുമസ്‌ഊദ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മനുഷ്യന്‍ തന്റെ കുടുംബത്തിന്‌ വേണ്ടി വല്ലതും ചെലവ്‌ ചെയ്തു. അല്ലാഹുവിന്റെ പ്രതിഫലമാണ്‌ അവനുദ്ദേശിച്ചത്‌ എന്നാല്‍ അതവനു ഒരു ദാനധര്‍മ്മമാണ്‌. (ബുഖാരി : 1-2-52)

സഅദ്‌ബ്നു അബീ വഖാസ്‌(റ) നിവേദനം: നിശ്ചയം തിരുമേനി(സ) അരുളി: നീ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട്‌ ചെയ്യുന്ന ഏത്‌ ധനവ്യയത്തിനും പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. നീ നിന്റെ ഭാര്യയുടെ വായില്‍ വെച്ചു കൊടുക്കുന്ന ഒരു കഷണം ഭക്ഷണത്തിന് വരെ. (ബുഖാരി : 1-2-53)

Notes : ഹദീസുകളില്‍ നിന്ന്

അല്ലാഹു ഏറ്റവും വേഗം ശിക്ഷ നല്കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്

ദരിദ്രന് ന്ല്കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്കുന്നു. ദാനത്തിന്റെതും ബന്ധം ചേര്ത്തതിന്റെതും.

അടുത്ത ബന്ധുക്കള്ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല

പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന് പ്രേരിപ്പിക്കും

Beautiful Recitation of Mishary Rashid Alafasy - Surah Mulk (The Dominion)


ഹദീസ് : ശുദ്ധി, വുളു


അബൂഹുറയ്റ(റ)യില് നിന്ന്: റസൂല്(സ)പറഞ്ഞു: "എന്റെ സമുദായത്തോട് ഓരോ തവണയും 'വുദ്വു' വോടൊന്നിച്ച് ദന്തശുദ്ധി വരുത്താന് ഞാന് നിര്ബന്ധപൂര്വ്വം കല്പിക്കുമായിരുന്നു; അത് അവര്ക്ക് വിഷമം സൃഷ്ടിക്കയില്ലായിരുന്നുവെങ്കില്". (നസാഈ, അഹ്മദ്, മാലിക്, ഇബ്നു ഖുസൈമഃ)

ഹുംറാനി(റ)ല് നിന്ന്: "ഖലീഫഉസ്മാന്(റ) അംഗശുദ്ധി വരുത്താന് വെള്ളം കൊണ്ടു വരാന് ആവശ്യപ്പെട്ടു. അനന്തരം അദ്ദേഹം രണ്ട് കൈപ്പടങ്ങളും മൂന്നുതവണ കഴുകി. തുടര്ന്ന് കവിള്ക്കൊള്ളുകയും മൂക്കില് വെള്ളം കയറ്റി ചീറ്റിക്കളയുകയും ചെയ്തു. തുടര്ന്ന് മുഖം മൂന്നു തവണ കഴുകി. പിന്നീട് വലതുകൈ മുട്ടുവരെ മൂന്നു തവണ കഴുകി. അനന്തരം അതുപോലെ ഇടതുകൈയും. പിന്നീട് അദ്ദേഹം തലതടവി. തുടര്ന്നു വലതുകാല് നെരിയാണിവരെ മൂന്ന് പ്രാവശ്യം കഴുകി. ഇടതുകാലും അപ്രകാരം തന്നെ. തുടര്ന്നു അദ്ദേഹം പറഞ്ഞു: ഇപ്രകാരമാണ് റസൂല്(സ) 'വുദ്വു' ചെയ്യുന്നതായി ഞാന് കണ്ടിട്ടുള്ളത്".നബി(സ) അംഗശുദ്ധി വരുത്തിയതെങ്ങനെയെന്ന് വിവരിക്കുന്ന ഖലീഫ അലി(റ)യുടെ റിപ്പോര്ട്ടില് " അദ്ദേഹം ഒരു പ്രാവശ്യം തലതടവി എന്നു തന്നെ പറഞ്ഞിട്ടുണ്ട്. (അബൂദാവൂദ്, തിര്മിദി, നസാഈ)

'വുദ്വു' വിന്റെ വിവരണത്തില് അബ്ദുല്ലാഹിബ്നു സൈദിന്റെ റിപ്പോര്ട്ടില് ഇപ്രകാരം പറഞ്ഞിരിക്കുന്നു: "റസൂല്(സ) തല തടവിക്കൊണു് കൈകള് മുന്നോട്ടും പിറകോട്ടും നടത്തി' "തലയുടെ മുന് വശത്ത് നിന്ന് ആരംഭിച്ച് കൈകള് രണ്ടും പിരടിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് തുടങ്ങിയേടത്തേക്കു തന്നെ അവ തിരിച്ചുകൊണ്ടു പോവുകയും ചെയ്തു" (ബുഖാരി, മുസ്ലിം)

അബ്ദുല്ലാഹിബ്നു അംറി(റ)ല് നിന്ന്: വുദ്വുവിനെപ്പറ്റി വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "പിന്നീട് അദ്ദേഹം (നബി) തല തടവുകയും രണ്ട് ചൂണ്ടു വിരലുകള് ഇരുചെവികളിലും പ്രവേശിപ്പിക്കുകയും തള്ളവിരലുകള് കൊണു് രണ്ടു ചെവികളുടെ പുറഭാഗം തടവുകയും ചെയ്തു". (അബൂദാവൂദ്, നസാഈ, ഇബ്നു ഖുസൈമഃ)

അബൂഹുറയ്റ(റ)യില് നിന്ന്: റസൂല്(സ) പറഞ്ഞു: "നിങ്ങള് ഓരോരുത്തരും ഉറക്കമുണര്ന്നാല് മൂന്നുതവണ മൂക്ക് ചീറ്റേണ്ടതാണ്. കാരണം, പിശാച് അവന്റെ നാസാരന്ധ്രങ്ങളില് വസിക്കുന്നുണ്ടാവും" - (ബുഖാരി, മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് : റസൂല്(സ) പറഞ്ഞു : "നിങ്ങളില് ആരും തന്നെ ഉറക്കമുണര്ന്നാല് കൈ മൂന്നു തവണ കഴുകാതെ പാത്രത്തില് മുക്കരുത്. കാരണം, രാത്രിയില് കൈ എവിടെയൊക്കെ തട്ടിയിട്ടുണ്ടാകുമെന്ന് അവന്നറിയില്ല". - (ബുഖാരി, മുസ്ലിം)

ലഖീത്വുബ്നു സബ്റ(റ)യില് നിന്ന്: റസൂല്(സ) പറഞ്ഞു: "നീ വുദ്വു പരിപൂര്ണ്ണമായി ചെയ്യണം. വിരലുകള് വിടര്ത്തി കഴുകുകയും-വ്രതമനുഷ്ഠിക്കുമ്പോള് ഒഴികെ-മൂക്കില് പൂര്ണ്ണമായി വെള്ളം കയറ്റി കഴുകുകയും വേണം." - (അബൂദാവൂദ്, തിര്മിദി, നസാഈ, ഇബ്നുമാജ)

അബൂദാവൂദിന്റെ ഒരു റിപ്പോര്ട്ടില് "നീ അംഗശുദ്ധി വരുത്തുകയാണെങ്കില് വായ് കഴുകണം" എന്ന് പറഞ്ഞിട്ടുണ്ട്

ഖലീഫ ഉസ്മാനി(റ)ല് നിന്ന്: നബി(സ) വുദ്വു ചെയ്യുമ്പോള് താടി രോമം ചിക്കറുത്ത് കഴുകാറുണ്ടായിരുന്നു. - (തിര്മിദി)


അബൂഹുറയ്റ(റ)യില് നിന്ന്: "ഉയിര്ത്തെഴുനേല്പ്പിന്റെ നാളില് എന്റെ സമുദായം വരുന്നത് 'വുദ്വു' വിന്റെ ഫലമായി മുഖത്തും കൈകാലുകളിലും ശോഭയുള്ള നിലയിലായിരിക്കും. ആയതുകൊണ്ട് നിങ്ങളില് ആ ശോഭയ്ക്ക് ദൈര്ഘ്യം വരുത്താന് കഴിവുള്ളവര് അപ്രകാരം ചെയ്തുകൊള്ളട്ടെ". എന്ന് റസൂല്(സ) പറയുന്നത് ഞാന് കേട്ടു. (ബുഖാരി)

ആയിശ(റ)യില് നിന്ന്: "ചെരിപ്പ് ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലും മറ്റെല്ലാ കാര്യങ്ങളിലും വലതുവശത്തിന്ന് മുന്ഗണന നല്കുന്നത് റസൂലി(സ)ന്ന് തൃപ്തികരമായിരുന്നു". - (ബുഖാരി, മുസ്ലിം)

അബുഹുറയ്റ(റ)യില് നിന്ന്: റസൂല്(സ) പറഞ്ഞു: "നിങ്ങള് അംഗശുദ്ധിവരുത്തുമ്പോള് വലത്തെ അവയവങ്ങളില്നിന്ന് ആരംഭിക്കുക". (അബൂദാവൂദ്, തിര്മിദി, നസാഈ, ഇബ്നുമാജ)

വുദ്വുവിന്റെ രൂപത്തെപ്പറ്റിയുള്ള അലി(റ)യുടെ റിപ്പോര്ട്ട്: "പിന്നീട് അദ്ദേഹം (നബി) മൂന്നു തവണ കവിള്ക്കൊള്ളുകയും മൂക്കില് വെള്ളം കയറ്റുകയും ചെയ്തു. ഒരു കൈയില് എടുത്ത വെള്ളത്തില് നിന്ന് തന്നെ രണ്ടും നിര്വഹിച്ചുകൊണ്ട് " - (അബൂദാവൂദ്, നസാഈ)

'വുദ്വു' വിന്റെ രൂപത്തെപ്പറ്റി അബ്ദുല്ലാഹിബ്നുസൈദി(റ)ന്റെ റിപ്പോര്ട്ട് "പിന്നീട് അദ്ദേഹം (നബി) തന്റെ കൈ വെള്ളത്തില് പ്രവേശിപ്പിച്ചു. ഒരു കൈക്കുമ്പിളില് നിന്നു തന്നെ കവിള്ക്കൊള്ളുകയും മൂക്കില് വെള്ളം കയറ്റുകയും ചെയ്തു. അങ്ങനെ മൂന്നൂതവണ ചെയ്തു" - (ബുഖാരി, മുസ്ലിം)

അനസി(റ)ല് നിന്ന്: ഒരാളുടെ പാദത്തില് ഒരു നഖത്തോളം സ്ഥലത്ത് വെള്ളം തട്ടാതെ കണ്ടപ്പോള് നബി(സ) പറഞ്ഞു: "തിരിച്ചുപോയി 'വുദ്വു' നന്നായി ചെയ്യൂ" - (അബൂദാവൂദ്, നസാഈ)

നുഐം(റ) നിവേദനം: അബൂഹുറൈറ(റ)യുടെ കൂടെ ഞാനൊരിക്കല് പള്ളിയുടെ മുകളില് കയറി.വുളു എടുത്തശേഷം അദ്ദേഹം പറഞ്ഞു: തിരുമേനി(സ) അരുളുന്നത് ഞാന് കേട്ടിട്ടുണ്ട്. നിശ്ചയം എന്റെ സമുദായം പുനുരുത്ഥാന ദിവസം (അല്ലാഹുവിന്റെ സന്നിധിയിലേക്ക്) വിളിക്കപ്പെടുമ്പോള് വുളുവിന്റെ അടയാളം കാരണം അവരുടെ മുഖവും കൈകാലുകളും പ്രകാശിച്ചിരിക്കും.(അബൂഹുറൈറ പറയുന്നു) അതുകൊണ്ട് നിങ്ങളില് ആര്ക്കെങ്കിലും മുഖത്തിന്റെ ശോഭ വ്യാപിപ്പിക്കാന് സാധിക്കുമെങ്കില് അവനതു ചെയ്യട്ടെ. (ബുഖാരി. 1.4.138)


മഹമ്മദ് ്നു സിയാദ് നിവേദനം: ഒരു പാത്രത്തില് നിന്ന് ജനങ്ങള് വുളു എടുക്കുന്ന സμര്ഭത്തില് അബൂഹുറൈറ(റ)ഞങ്ങളുടെ അടുത്തുകൂടി നടന്നു പോവുകയായിരുന്നു. അപ്പോള് അദ്ദേഹം പറയുന്നതായി ഞാന് കേട്ടു. നിങ്ങള് വുളു പൂര്ത്തിയാക്കുവീന്. നിശ്ചയം അബുക്ഖാസിം (നബി) പറയുന്നതായി ഞാന് കേട്ടിട്ടുണ്ട്. മടമ്പിന് കാലുകള്ക്ക് നരകത്തില് നിന്ന് ശിക്ഷയുണ്ട്. (ബുഖാരി. 1.4.166)

ഹൂദൈഫ(റ) നിവേദനം: തിരുമേനി(സ) രാത്രി ഉറക്കില് നിന്ന് എഴുന്നേല്ക്കുമ്പോള് ബ്രഷ് കൊണ്ട് വായ് ശുദ്ധീകരിക്കാറുണ്ട്. (ബുഖാരി. 1.4.246)

സഈദിബ്നു സൈദു(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്(സ) പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കാതെ അതു (വുസു) ചെയ്യുന്ന ആ മനുഷ്യന് വുസു ചെയ്തിട്ടില്ല. Reported by : തിര്മിദി


അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: എന്റെ ഖലീലായ നബി(സ) പറയുന്നത് ഞാന് കേട്ടു. വുളുവിന്റെ വെള്ളം തട്ടുന്നേടത്തെല്ലാം സത്യവിശ്വാസി ആഭരണമണിയിക്കപ്പെടും. (മുസ്ലിം)


ഉസ്മാനി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: വല്ലവനും നല്ലവണ്ണം വുളു ചെയ്യുന്നപക്ഷം നഖത്തിന്റെ താഴ്ഭാഗത്തിലൂടെ അവന്റെ ചെറിയ പാപങ്ങള് പുറപ്പെട്ടു പോകുന്നതാണ്. (മുസ്ലിം)


ഉസ്മാനി(റ)ല് നിന്ന് നിവേദനം: എന്റെ ഈ വുളു പോലെ റസൂല്(സ) വുളു ചെയ്തതായി ഞാന് കണ്ടു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ഇപ്രകാരം വല്ലവനും വുളു ചെയ്താല് മുന്കഴിഞ്ഞ
പാപങ്ങളെല്ലാം അവന് പൊറുക്കപ്പെടും. അവന്റെ നമസ്കാരവും പള്ളിയിലേക്കുള്ള നടത്തവും മിച്ചമായിത്തീരും. (മുസ്ലിം)


ഉമറി(റ)ല്നിന്ന്: റസൂല്(സ) പറഞ്ഞു: 'വുദ്വു' പൂര്ണ്ണരൂപത്തില് നിര്വഹിച്ചശേഷം "അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനുമില്ല. അവന് ഏകനത്രെ. അവന്ന് പങ്കുകാരില്ല. മുഹമ്മദ്(സ) അവന്റെ ദാസനും ദൂതനുമാകുന്നു എന്ന് ഞാന് സാക്ഷ്യപ്പെടുത്തുന്നു" എന്ന് പ്രതിജ്ഞചെയ്യുന്ന ഏതൊരാള്ക്കും സ്വര്ഗ്ഗത്തിന്റെ എട്ട് കവാടങ്ങളും തുറന്ന് കൊടുക്കപ്പെടുന്നതാണ്. ഉദ്ദേശിക്കുന്ന ഏതുകവാടത്തിലൂടെയും അവന്ന് കടക്കാം. (മുസ്ലിം, തിര്മിദി)

പുകവലി മാരകമാണ് നിഷിദ്ധവും


അല്ലാഹുവിന്റെമാര്ഗത്തില് നിങ്ങള് ചെലവ് ചെയ്യുക. ( പിശുക്കും ഉദാസീനതയും മൂലം ) നിങ്ങളുടെ കൈകളെ നിങ്ങള് തന്നെ നാശത്തില് തള്ളിക്കളയരുത്. നിങ്ങള് നല്ലത് പ്രവര്ത്തിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും. (2:195)

മസ്ജിദുല്‍ ഹറമിന്റെ പഴയതും അപൂര്‍വ്വവുമായ ചിത്രങ്ങള്‍


പൂര്‍ണ്ണ വലുപ്പത്തില്‍ കാണാന്‍ ചിത്രത്തിന്‍ മേല്‍ ക്ലിക്ക് ചെയ്യുക.

മസ്ജിദുല്‍ ഹറമിന്റെ മനോഹരമായ ചിത്രങ്ങള്‍


പൂര്‍ണ്ണ വലുപ്പത്തില്‍ കാണാന്‍ ചിത്രത്തിന്‍ മേല്‍ ക്ലിക്ക് ചെയ്യുക.