ഹദീസ് : ശുദ്ധി, വുളു


അബൂഹുറയ്റ(റ)യില് നിന്ന്: റസൂല്(സ)പറഞ്ഞു: "എന്റെ സമുദായത്തോട് ഓരോ തവണയും 'വുദ്വു' വോടൊന്നിച്ച് ദന്തശുദ്ധി വരുത്താന് ഞാന് നിര്ബന്ധപൂര്വ്വം കല്പിക്കുമായിരുന്നു; അത് അവര്ക്ക് വിഷമം സൃഷ്ടിക്കയില്ലായിരുന്നുവെങ്കില്". (നസാഈ, അഹ്മദ്, മാലിക്, ഇബ്നു ഖുസൈമഃ)

ഹുംറാനി(റ)ല് നിന്ന്: "ഖലീഫഉസ്മാന്(റ) അംഗശുദ്ധി വരുത്താന് വെള്ളം കൊണ്ടു വരാന് ആവശ്യപ്പെട്ടു. അനന്തരം അദ്ദേഹം രണ്ട് കൈപ്പടങ്ങളും മൂന്നുതവണ കഴുകി. തുടര്ന്ന് കവിള്ക്കൊള്ളുകയും മൂക്കില് വെള്ളം കയറ്റി ചീറ്റിക്കളയുകയും ചെയ്തു. തുടര്ന്ന് മുഖം മൂന്നു തവണ കഴുകി. പിന്നീട് വലതുകൈ മുട്ടുവരെ മൂന്നു തവണ കഴുകി. അനന്തരം അതുപോലെ ഇടതുകൈയും. പിന്നീട് അദ്ദേഹം തലതടവി. തുടര്ന്നു വലതുകാല് നെരിയാണിവരെ മൂന്ന് പ്രാവശ്യം കഴുകി. ഇടതുകാലും അപ്രകാരം തന്നെ. തുടര്ന്നു അദ്ദേഹം പറഞ്ഞു: ഇപ്രകാരമാണ് റസൂല്(സ) 'വുദ്വു' ചെയ്യുന്നതായി ഞാന് കണ്ടിട്ടുള്ളത്".നബി(സ) അംഗശുദ്ധി വരുത്തിയതെങ്ങനെയെന്ന് വിവരിക്കുന്ന ഖലീഫ അലി(റ)യുടെ റിപ്പോര്ട്ടില് " അദ്ദേഹം ഒരു പ്രാവശ്യം തലതടവി എന്നു തന്നെ പറഞ്ഞിട്ടുണ്ട്. (അബൂദാവൂദ്, തിര്മിദി, നസാഈ)

'വുദ്വു' വിന്റെ വിവരണത്തില് അബ്ദുല്ലാഹിബ്നു സൈദിന്റെ റിപ്പോര്ട്ടില് ഇപ്രകാരം പറഞ്ഞിരിക്കുന്നു: "റസൂല്(സ) തല തടവിക്കൊണു് കൈകള് മുന്നോട്ടും പിറകോട്ടും നടത്തി' "തലയുടെ മുന് വശത്ത് നിന്ന് ആരംഭിച്ച് കൈകള് രണ്ടും പിരടിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് തുടങ്ങിയേടത്തേക്കു തന്നെ അവ തിരിച്ചുകൊണ്ടു പോവുകയും ചെയ്തു" (ബുഖാരി, മുസ്ലിം)

അബ്ദുല്ലാഹിബ്നു അംറി(റ)ല് നിന്ന്: വുദ്വുവിനെപ്പറ്റി വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "പിന്നീട് അദ്ദേഹം (നബി) തല തടവുകയും രണ്ട് ചൂണ്ടു വിരലുകള് ഇരുചെവികളിലും പ്രവേശിപ്പിക്കുകയും തള്ളവിരലുകള് കൊണു് രണ്ടു ചെവികളുടെ പുറഭാഗം തടവുകയും ചെയ്തു". (അബൂദാവൂദ്, നസാഈ, ഇബ്നു ഖുസൈമഃ)

അബൂഹുറയ്റ(റ)യില് നിന്ന്: റസൂല്(സ) പറഞ്ഞു: "നിങ്ങള് ഓരോരുത്തരും ഉറക്കമുണര്ന്നാല് മൂന്നുതവണ മൂക്ക് ചീറ്റേണ്ടതാണ്. കാരണം, പിശാച് അവന്റെ നാസാരന്ധ്രങ്ങളില് വസിക്കുന്നുണ്ടാവും" - (ബുഖാരി, മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് : റസൂല്(സ) പറഞ്ഞു : "നിങ്ങളില് ആരും തന്നെ ഉറക്കമുണര്ന്നാല് കൈ മൂന്നു തവണ കഴുകാതെ പാത്രത്തില് മുക്കരുത്. കാരണം, രാത്രിയില് കൈ എവിടെയൊക്കെ തട്ടിയിട്ടുണ്ടാകുമെന്ന് അവന്നറിയില്ല". - (ബുഖാരി, മുസ്ലിം)

ലഖീത്വുബ്നു സബ്റ(റ)യില് നിന്ന്: റസൂല്(സ) പറഞ്ഞു: "നീ വുദ്വു പരിപൂര്ണ്ണമായി ചെയ്യണം. വിരലുകള് വിടര്ത്തി കഴുകുകയും-വ്രതമനുഷ്ഠിക്കുമ്പോള് ഒഴികെ-മൂക്കില് പൂര്ണ്ണമായി വെള്ളം കയറ്റി കഴുകുകയും വേണം." - (അബൂദാവൂദ്, തിര്മിദി, നസാഈ, ഇബ്നുമാജ)

അബൂദാവൂദിന്റെ ഒരു റിപ്പോര്ട്ടില് "നീ അംഗശുദ്ധി വരുത്തുകയാണെങ്കില് വായ് കഴുകണം" എന്ന് പറഞ്ഞിട്ടുണ്ട്

ഖലീഫ ഉസ്മാനി(റ)ല് നിന്ന്: നബി(സ) വുദ്വു ചെയ്യുമ്പോള് താടി രോമം ചിക്കറുത്ത് കഴുകാറുണ്ടായിരുന്നു. - (തിര്മിദി)


അബൂഹുറയ്റ(റ)യില് നിന്ന്: "ഉയിര്ത്തെഴുനേല്പ്പിന്റെ നാളില് എന്റെ സമുദായം വരുന്നത് 'വുദ്വു' വിന്റെ ഫലമായി മുഖത്തും കൈകാലുകളിലും ശോഭയുള്ള നിലയിലായിരിക്കും. ആയതുകൊണ്ട് നിങ്ങളില് ആ ശോഭയ്ക്ക് ദൈര്ഘ്യം വരുത്താന് കഴിവുള്ളവര് അപ്രകാരം ചെയ്തുകൊള്ളട്ടെ". എന്ന് റസൂല്(സ) പറയുന്നത് ഞാന് കേട്ടു. (ബുഖാരി)

ആയിശ(റ)യില് നിന്ന്: "ചെരിപ്പ് ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലും മറ്റെല്ലാ കാര്യങ്ങളിലും വലതുവശത്തിന്ന് മുന്ഗണന നല്കുന്നത് റസൂലി(സ)ന്ന് തൃപ്തികരമായിരുന്നു". - (ബുഖാരി, മുസ്ലിം)

അബുഹുറയ്റ(റ)യില് നിന്ന്: റസൂല്(സ) പറഞ്ഞു: "നിങ്ങള് അംഗശുദ്ധിവരുത്തുമ്പോള് വലത്തെ അവയവങ്ങളില്നിന്ന് ആരംഭിക്കുക". (അബൂദാവൂദ്, തിര്മിദി, നസാഈ, ഇബ്നുമാജ)

വുദ്വുവിന്റെ രൂപത്തെപ്പറ്റിയുള്ള അലി(റ)യുടെ റിപ്പോര്ട്ട്: "പിന്നീട് അദ്ദേഹം (നബി) മൂന്നു തവണ കവിള്ക്കൊള്ളുകയും മൂക്കില് വെള്ളം കയറ്റുകയും ചെയ്തു. ഒരു കൈയില് എടുത്ത വെള്ളത്തില് നിന്ന് തന്നെ രണ്ടും നിര്വഹിച്ചുകൊണ്ട് " - (അബൂദാവൂദ്, നസാഈ)

'വുദ്വു' വിന്റെ രൂപത്തെപ്പറ്റി അബ്ദുല്ലാഹിബ്നുസൈദി(റ)ന്റെ റിപ്പോര്ട്ട് "പിന്നീട് അദ്ദേഹം (നബി) തന്റെ കൈ വെള്ളത്തില് പ്രവേശിപ്പിച്ചു. ഒരു കൈക്കുമ്പിളില് നിന്നു തന്നെ കവിള്ക്കൊള്ളുകയും മൂക്കില് വെള്ളം കയറ്റുകയും ചെയ്തു. അങ്ങനെ മൂന്നൂതവണ ചെയ്തു" - (ബുഖാരി, മുസ്ലിം)

അനസി(റ)ല് നിന്ന്: ഒരാളുടെ പാദത്തില് ഒരു നഖത്തോളം സ്ഥലത്ത് വെള്ളം തട്ടാതെ കണ്ടപ്പോള് നബി(സ) പറഞ്ഞു: "തിരിച്ചുപോയി 'വുദ്വു' നന്നായി ചെയ്യൂ" - (അബൂദാവൂദ്, നസാഈ)

നുഐം(റ) നിവേദനം: അബൂഹുറൈറ(റ)യുടെ കൂടെ ഞാനൊരിക്കല് പള്ളിയുടെ മുകളില് കയറി.വുളു എടുത്തശേഷം അദ്ദേഹം പറഞ്ഞു: തിരുമേനി(സ) അരുളുന്നത് ഞാന് കേട്ടിട്ടുണ്ട്. നിശ്ചയം എന്റെ സമുദായം പുനുരുത്ഥാന ദിവസം (അല്ലാഹുവിന്റെ സന്നിധിയിലേക്ക്) വിളിക്കപ്പെടുമ്പോള് വുളുവിന്റെ അടയാളം കാരണം അവരുടെ മുഖവും കൈകാലുകളും പ്രകാശിച്ചിരിക്കും.(അബൂഹുറൈറ പറയുന്നു) അതുകൊണ്ട് നിങ്ങളില് ആര്ക്കെങ്കിലും മുഖത്തിന്റെ ശോഭ വ്യാപിപ്പിക്കാന് സാധിക്കുമെങ്കില് അവനതു ചെയ്യട്ടെ. (ബുഖാരി. 1.4.138)


മഹമ്മദ് ്നു സിയാദ് നിവേദനം: ഒരു പാത്രത്തില് നിന്ന് ജനങ്ങള് വുളു എടുക്കുന്ന സμര്ഭത്തില് അബൂഹുറൈറ(റ)ഞങ്ങളുടെ അടുത്തുകൂടി നടന്നു പോവുകയായിരുന്നു. അപ്പോള് അദ്ദേഹം പറയുന്നതായി ഞാന് കേട്ടു. നിങ്ങള് വുളു പൂര്ത്തിയാക്കുവീന്. നിശ്ചയം അബുക്ഖാസിം (നബി) പറയുന്നതായി ഞാന് കേട്ടിട്ടുണ്ട്. മടമ്പിന് കാലുകള്ക്ക് നരകത്തില് നിന്ന് ശിക്ഷയുണ്ട്. (ബുഖാരി. 1.4.166)

ഹൂദൈഫ(റ) നിവേദനം: തിരുമേനി(സ) രാത്രി ഉറക്കില് നിന്ന് എഴുന്നേല്ക്കുമ്പോള് ബ്രഷ് കൊണ്ട് വായ് ശുദ്ധീകരിക്കാറുണ്ട്. (ബുഖാരി. 1.4.246)

സഈദിബ്നു സൈദു(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്(സ) പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കാതെ അതു (വുസു) ചെയ്യുന്ന ആ മനുഷ്യന് വുസു ചെയ്തിട്ടില്ല. Reported by : തിര്മിദി


അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: എന്റെ ഖലീലായ നബി(സ) പറയുന്നത് ഞാന് കേട്ടു. വുളുവിന്റെ വെള്ളം തട്ടുന്നേടത്തെല്ലാം സത്യവിശ്വാസി ആഭരണമണിയിക്കപ്പെടും. (മുസ്ലിം)


ഉസ്മാനി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: വല്ലവനും നല്ലവണ്ണം വുളു ചെയ്യുന്നപക്ഷം നഖത്തിന്റെ താഴ്ഭാഗത്തിലൂടെ അവന്റെ ചെറിയ പാപങ്ങള് പുറപ്പെട്ടു പോകുന്നതാണ്. (മുസ്ലിം)


ഉസ്മാനി(റ)ല് നിന്ന് നിവേദനം: എന്റെ ഈ വുളു പോലെ റസൂല്(സ) വുളു ചെയ്തതായി ഞാന് കണ്ടു. എന്നിട്ട് അവിടുന്ന് പറഞ്ഞു: ഇപ്രകാരം വല്ലവനും വുളു ചെയ്താല് മുന്കഴിഞ്ഞ
പാപങ്ങളെല്ലാം അവന് പൊറുക്കപ്പെടും. അവന്റെ നമസ്കാരവും പള്ളിയിലേക്കുള്ള നടത്തവും മിച്ചമായിത്തീരും. (മുസ്ലിം)


ഉമറി(റ)ല്നിന്ന്: റസൂല്(സ) പറഞ്ഞു: 'വുദ്വു' പൂര്ണ്ണരൂപത്തില് നിര്വഹിച്ചശേഷം "അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനുമില്ല. അവന് ഏകനത്രെ. അവന്ന് പങ്കുകാരില്ല. മുഹമ്മദ്(സ) അവന്റെ ദാസനും ദൂതനുമാകുന്നു എന്ന് ഞാന് സാക്ഷ്യപ്പെടുത്തുന്നു" എന്ന് പ്രതിജ്ഞചെയ്യുന്ന ഏതൊരാള്ക്കും സ്വര്ഗ്ഗത്തിന്റെ എട്ട് കവാടങ്ങളും തുറന്ന് കൊടുക്കപ്പെടുന്നതാണ്. ഉദ്ദേശിക്കുന്ന ഏതുകവാടത്തിലൂടെയും അവന്ന് കടക്കാം. (മുസ്ലിം, തിര്മിദി)

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ