ഹദീസ് : കുടുംബ ബന്ധത്തിന്റെ പ്രാധാന്യം


ജുബൈർ(റ) നിവേദനം: നബി(സ)അരുളി: കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (ബുഖാരി. 8-73-13)

അബൂഹുറൈറ(റ) പറയുന്നു: നബി(സ)അരുളി: വല്ലവനും തന്റെ ആഹാരത്തിൽ വിശാലത ലഭിക്കുവാനും തന്റെ അവധി പിന്തിപ്പിച്ചുകിട്ടുവാനും (ദീർഘായുസ്സ് ലഭിക്കുവാനും)ആഗ്രഹിക്കുന്നുവേങ്കിൽ അവൻ കുടുംബബന്ധം പുലർത്തട്ടെ. (ബുഖാരി. 8-73-14)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: തീർച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലർത്തിയവനോട് ഞാനും ബന്ധം പുലർത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി : 8-73-17)അമ്ര്ബ്നുൽ ആസ്വി(റ) നിവേദനം: നബി(സ) രഹസ്യമായിട്ടല്ല പരസ്യമായിട്ടുതന്നെ അരുളുന്നതു ഞാൻ കേട്ടു. ഇന്നവന്റെ കുടുംബങ്ങൾ എന്റെ മിത്രങ്ങളല്ല. എന്റെ മിത്രങ്ങൾ അല്ലാഹുവും സദ്വൃത്തരായ വിശ്വാസികളുമാണ്. എന്നാൽ അവരും ഞാനുമായി കുടുംബബന്ധമുണ്ട്. ആ ബന്ധം മുൻനിർത്തി അവർ പെരുമാറും പോലെ ഞാൻ പെരുമാറും. (ബുഖാരി : 8-73-19)

അബ്ദുല്ല(റ) നിവേദനം: നബി(സ)അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലർത്തുന്നവൻ. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി : 8-73-20)

ഇബ്നുമസ്‌ഊദ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മനുഷ്യന്‍ തന്റെ കുടുംബത്തിന്‌ വേണ്ടി വല്ലതും ചെലവ്‌ ചെയ്തു. അല്ലാഹുവിന്റെ പ്രതിഫലമാണ്‌ അവനുദ്ദേശിച്ചത്‌ എന്നാല്‍ അതവനു ഒരു ദാനധര്‍മ്മമാണ്‌. (ബുഖാരി : 1-2-52)

സഅദ്‌ബ്നു അബീ വഖാസ്‌(റ) നിവേദനം: നിശ്ചയം തിരുമേനി(സ) അരുളി: നീ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ട്‌ ചെയ്യുന്ന ഏത്‌ ധനവ്യയത്തിനും പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. നീ നിന്റെ ഭാര്യയുടെ വായില്‍ വെച്ചു കൊടുക്കുന്ന ഒരു കഷണം ഭക്ഷണത്തിന് വരെ. (ബുഖാരി : 1-2-53)

Notes : ഹദീസുകളില്‍ നിന്ന്

അല്ലാഹു ഏറ്റവും വേഗം ശിക്ഷ നല്കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്

ദരിദ്രന് ന്ല്കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്കുന്നു. ദാനത്തിന്റെതും ബന്ധം ചേര്ത്തതിന്റെതും.

അടുത്ത ബന്ധുക്കള്ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല

പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന് പ്രേരിപ്പിക്കും

4 comments:

Hashi പറഞ്ഞു...

Assalamu aleykum,

Jazakallah haire..gud move from your side for Da'wa.
Pls try to circulate this link..online radio from IIC Muscat - http://news.iicmuscat.com/

SULAIMAN പറഞ്ഞു...

assalamu alaikkum malayalam read not clear

abdulgafoor പറഞ്ഞു...

assalamu elaikum,
namukum nammod bandapettavarkum marikkunnad vare kudumba bandam nila nirthan allahu thoufeeq cheyyate AMEEN.

abuhyder പറഞ്ഞു...

` അല്ലാഹുവിന് പുറമെ, ഉയര്ത്തെഴുന്നേല്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്കാത്തവരെ വിളിച്ചു പ്രാര്ത്ഥിക്കുന്നവനേക്കാള് വഴിപിഴച്ചവര് ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്ഭത്തില് അവര് ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര് അരാധിച്ചിരുന്നതിനെ അവര് നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും".(വി.ഖു.46:5,6)അല്ലാഹുവിനോട് മാത്രം പ്രാര്ത്ഥന ഇ ആയതുകള് എല്ലാം കാണുക ..(1:5)(2:186)(6:40,41,52,71)(7:29,55,56,180)(10:106)(13:14)(16:20)(17:56)(18:14,28)(22:62)(23:117)(25:68)(31.30)(32:16)(40:14,60,65)(41:33)(46:5) ഇത്രയും ആയതുകളില് അല്ലാഹുവിനോട് മാത്രമേ പ്രാര്ത്ഥിക്കാന് പടുളൂ എന്ന് വ്യക്തമായി പറയുന്നു. ഇനി ചിന്തിക്കൂ ..അല്ലാഹു ഹിദായത്ത് നല്കട്ടെ .....ആമീന്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ