മുഹമ്മദ് നബി (സ) യുടെ വാക്കുകള്


 • സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
 • ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
 • ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
 • അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
 •  നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
 • ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
 • മതം ഗുണകാഷയാകുന്നു..
 • മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
 • കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
 • വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
 • വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
 • ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
 • നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
 • നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
 • നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
 • മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
 • നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
 • ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം...
 • ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
 • പരസ്പരം കരാറുകള്‍ പലിക്കണം.
 • അതിഥികളെ ആദരിക്കണം.
 • അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
 • ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
 • തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
 • വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
 • അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
 • ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല..
 • മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
 • നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
 • ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
 • നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
 • സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
 • ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
 • ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും..
 • അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
 • സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
 • ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
 • ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
 • മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
 • കോപം വന്നാല്‍ മൌനം പാലിക്കുക.
 • നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
 • മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
 • നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
 • നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
 • മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
 • ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
 • തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
 • കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
 • ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
 • മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
 • കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
 • പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും..
 • മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
 • സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
 • പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.


An E-mail Contribution : Abhilash Basheer

21 comments:

Malayalam Quran / Hadees (മലയാളം ഖുര്ആന് / ഹദീസ്) പറഞ്ഞു...

അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ (മതനടപടികളില്‍ മനുഷ്യര്‍ക്ക്‌) എളുപ്പമാക്കി ക്കൊടുക്കുക. അവരെ ഞെരുക്കരുത്‌. അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ്‌ വെറുപ്പിക്കരുത്‌. (ബുഖാരി : 1-3-69)

muhammedali പറഞ്ഞു...

very very good

alirahoof പറഞ്ഞു...

ya allaaah
padikkan iniyum ethrayoooooooooooo
backiyundallo

rasheed പറഞ്ഞു...

ASSALAMU ALIKKUM

INIYUM ORUPADU HADEESUKALUM NABIYUDEYVAKKUKALUM PRATHEEKSHIKUNNU.....


salam.......

kvmayilakkad പറഞ്ഞു...

ഹായ്; എത്രസുന്തരം. എന്തുമധുരം. ഈ വാക്യങ്ങള്‍;

mano പറഞ്ഞു...

very good

Musthafa പറഞ്ഞു...

ALLAHU ETHINTA PENNILULLAVARA ANUGRAHIKUMARAKATTAA

Musthafa പറഞ്ഞു...

eneum orupadu rasoolenta mozhimuthukal pratheeshekunnu

abdulgafoor പറഞ്ഞു...

Assalamu elaikum,
ALLAHU namukum nammod bandapettavarkum id jeevidathil pagarthi jeevikkan thoufeeq cheyyatte AMEEN.

അജ്ഞാതന്‍ പറഞ്ഞു...

സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
സ്വന്തം ശരീരം കൊണ്ടു സ്വന്തം സേവനം ചെയ്യുന്നവനാണ് എല്ലാവരും.

അജ്ഞാതന്‍ പറഞ്ഞു...

അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്,

-----------------------------------------------------
എന്നേ നാട് നന്നായേനെ.

അജ്ഞാതന്‍ പറഞ്ഞു...

കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു.
---------------------------------------------------
ഇതില്ലാതെ ഒരു വീട് വെക്കാന്‍ പറ്റുമോ?
റേഷന്‍ കാര്‍ഡ്‌ കിട്ടുമോ? നാട്ടില്‍ ജിഇവിക്കാന്‍ പറ്റുമോ ?
ദൈവം ശപിക്കട്ടെ .

അജ്ഞാതന്‍ പറഞ്ഞു...

കോപം വന്നാല്‍ മൌനം പാലിക്കുക.
--------------------------------
ആര്.....?ഒരാളെ കാണിക്കാമോ ?

അജ്ഞാതന്‍ പറഞ്ഞു...

ആദര്‍ശം ഇന്ന് ജീവിതമല്ല, ജീവിതമാര്‍ഗ്ഗമാണ്.
------------------------------------------
ചിലര്‍ എഴുതും,ചിലര്‍ പ്രസംഗിക്കും.ചിലര്‍ ആരെ കണ്ടാലും ഉപദേശിക്കും. ചിലര്‍ സംഘാടകര്‍ ആണ്.പത്രത്തില്‍ ഫോട്ടോ വരും. മരിച്ചാല്‍ ......?????

amir പറഞ്ഞു...

allahuvintey anugraham undakatte

cmuhouse പറഞ്ഞു...

ellam anusarekkanum praverttikkanum servasakthan namukku kazive nalkattea aameen.

cmuhouse പറഞ്ഞു...

ellam anusarekkanum praverttikkanum servasakthan namukku kazive nalkattea aameen.

cmuhouse പറഞ്ഞു...

ellam anusarekkanum praverttikkanum servasakthan namukku kazive nalkattea aameen.

shareef K പറഞ്ഞു...

assalamu alaikkum,
nabi thirumeni parana vachanagal
ulkondu jeevikkuvaan allahu taala
namme vidhi koottumaarakate
aameen
hannashareef, mumbai

@ hana youseph പറഞ്ഞു...

aameen

Rishad tk പറഞ്ഞു...

അല്ലാഹു നമ്മുടെയെല്ലാം നല്ല പ്രവര്‍ത്തികളും സ്വീകരിക്കട്ടെ......ആമീന്‍...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ