ആയത്തുല്‍ ഖുര്‍സിയ്യ് / ആമന റസൂല്‍


ആയത്തുല്‍ ഖുര്‍സിയ്യ് - പരിശുദ്ധ ഖുര്ആന് അദ്ധ്യായം 002 അല് ബഖറ ആയത്ത് 255



2:255) അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്. എല്ലാം നിയന്ത്രിക്കുന്നവന്. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല് ശുപാര്ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്ക്ക് പിന്നിലുള്ളതും അവന് അറിയുന്നു. അവന്റെ അറിവില് നിന്ന് അവന് ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്ക്ക് സൂക്ഷ്മമായി അറിയാന് കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന് ഉള്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന് ഉന്നതനും മഹാനുമത്രെ.

Play : 


Note :

റസൂല് (സ) പറഞ്ഞു : ആരെങ്കിലും എല്ലാ നമസ്കാരങ്ങളുടെ ശേഷവും ആയത്തുല് കുര്സിയ്യ് ഓതിയാല് മരണമല്ലാതെ അയാളുടെ സ്വര്ഗ്ഗ പ്രവേശ നത്തിന് തടസ്സമായി ഒന്നുമില്ല.

മുഹമ്മദ് നബി (സ) യുടെ അനുയായി ആയിരുന്ന ഉബയ്യുബ്നു കഅബില് നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥില് “അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ സൂക്തം“ എന്ന് റസൂല് (സ) ഈ ആയത്തിനെ വിശേഷിപ്പിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.

ഉറങ്ങാന് പോകുന്നതിനു മുന്പും ഈ ആയത്ത് ഓതല് സുന്നത്താണ്.

Download :

ആയത്തുല്‍ ഖുര്‍സിയ്യ് : വിവിധ ഇമാമുകളുടെ ആയത്തുല്‍ ഖുര്‍സിയ്യ് പാരായണം ഡൌണ്‍ലോഡ് ചെയ്യുക

ആമന റസൂല് - പരിശുദ്ധ ഖുര്ആന് അദ്ധ്യായം 002 അല് ബഖറ ആയത്ത് 285 and 286


2:285) തന്റെരക്ഷിതാവിങ്കല് നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില് റസൂല് വിശ്വസിച്ചിരിക്കുന്നു. ( അതിനെ തുടര്ന്ന് ) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെമലക്കുകളിലും അവന്റെവേദഗ്രന്ഥങ്ങളിലും, അവന്റെദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെദൂതന്മാരില് ആര്ക്കുമിടയില് ഒരു വിവേചനവും ഞങ്ങള് കല്പിക്കുന്നില്ല. ( എന്നതാണ് അവരുടെ നിലപാട്. ) അവര് പറയുകയും ചെയ്തു: ഞങ്ങളിതാ കേള്ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു ( ഞങ്ങളുടെ ) മടക്കം

2:286) അല്ലാഹു ഒരാളോടും അയാളുടെ കഴിവില് പെട്ടതല്ലാതെ ചെയ്യാന് നിര്ബന്ധിക്കുകയില്ല. ഓരോരുത്തര് പ്രവര്ത്തിച്ചതിന്റെസല്ഫലം അവരവര്ക്കുതന്നെ. ഓരോരുത്തര് പ്രവര്ത്തിച്ചതിന്റെദുഷ്ഫലവും അവരവരുടെ മേല് തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള് മറന്നുപോകുകയോ, ഞങ്ങള്ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില് ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്ഗാമികളുടെ മേല് നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല് നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്ക്ക് നീ മാപ്പുനല്കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.

Play : 

Note :

ഉറങ്ങാന് പോകുന്നതിനു മുന്പും ഈ ആയത്ത് ഓതല് സുന്നത്താണ്.

Download :

ആമന റസൂല്‍ : പാരായണം
ഡൌണ്‍ലോഡ് ചെയ്യുക (Right click on the Link & Select "Save Target As..." option)

6 comments:

abdulgafoor പറഞ്ഞു...

assalamu elaikum,
id divasavum oduvan allahu namukum nammod banthapettavarkum thofeeq cheyyatte AMEEN. adinulla manass namukum nammod bandapettavarkum tharate AMEEN.

remsi പറഞ്ഞു...

Ameeeeeeeeeeeeeeen

irshadthuruthi പറഞ്ഞു...

Ameeeeeeeeeeeeeeen

dular പറഞ്ഞു...

ameen...

Shemnaf Manu പറഞ്ഞു...

ആമീൻ

Anoosh manakulangara പറഞ്ഞു...

ameeen

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ