ഹദീസ് പാഠങ്ങള്‍അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യൻ ഒരു വാക്ക് പറയും. അതിന്റെ അനന്തരഫലം അവൻ ചിന്തിക്കുകയില്ല. അങ്ങനെ അതു മൂലം അവൻ നരകത്തിൽ പതിക്കും. (ബുഖാരി : 8-76-484)

അബൂഹുറൈറ(റ) : നബി(സ) അരുളി: ധനം എന്നതു ഭൗതിക വിഭവത്തിന്റെ വർദ്ധനവല്ല. എന്നാൽ ധനം എന്നതു മനസ്സിന്റെ സംതൃപ്തിയാണ്‌. (ബുഖാരി : 8-76-453)

അബൂഹുറൈറ(റ) : നബി(സ) അരുളി:അറുപതു വയസ്സുവരെ ആയുസ്സ്‌ നീട്ടിയിട്ടു കൊടുത്ത ഒരാളുടെ തെറ്റിന്നുള്ള ഒഴികഴിവുകൾ അല്ലാഹു സ്വീകരിക്കുകയില്ല-ബുഖാരി


ഇബ്നുഅബ്ബാസ്‌(റ) : നബി(സ) അരുളി: രണ്ട്‌ മഹത്തായ അനുഗ്രഹങ്ങൾ. മിക്ക മനുഷ്യരും അതിൽ വഞ്ചിതരാണ്‌. ആരോഗ്യവും വിശ്രമവും. (ബുഖാരി: 8-76-421)

ജാബിർ(റ) പറയുന്നു: നബി(സ)അരുളി: എല്ലാ നല്ല സംഗതികളും ദാനധർമ്മമാണ്‌. (ബുഖാരി : 8-73-50)

ഇബ്നുഉമര്‍(റ) : നബി(സ) അരുളി: വല്ലവനും സത്യം ചെയ്യുന്നപക്ഷം അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യട്ടെ. അല്ലെങ്കില്‍ മൗനം ദീക്ഷിക്കട്ടെ- ബുഖാരി

അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ : സ്ഥലങ്ങളില്‍ അല്ലാഹുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ പള്ളിയും അല്ലാഹുവിന്‌ ഏറ്റവും കോപമുള്ളത്‌ അങ്ങാടിയുമാകുന്നു.

റസൂല്‍(സ) പറഞ്ഞു: നമസ്കാരസ്ഥലങ്ങളില്‍ അങ്ങാടിയിലേതുപോലെ ശബ്ദ കോലാഹലങ്ങളുണ്ടാക്കാതെ സൂക്ഷിക്കണം. (മുസ്ലിം)

മുആവിയ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍(സ) അരുളി: പട്ടും പുലിത്തോലും നിങ്ങള്‍ വാഹനമാക്കരുത്‌. (ഇരിക്കാന്‍ ഉപയോഗിക്കരുത്‌.) (അബൂദാവൂദ്‌)

ഇബ്നുഉമര്‍(റ):നബി(സ)അരുളി:അന്യായമായി വല്ലവനും ഭൂമിയുടെ വല്ല അംശവും കൈവശപ്പെടുത്തിയാല്‍ അന്ത്യനാളില്‍ ഏഴ്‌ ഭൂമിയിലേക്ക്‌ അവനെ താഴ്ത്തിക്കളയും

അബൂഹുറൈറ(റ) : നബി(സ) അരുളി: രണ്ട്‌ നെരിയാണിവിട്ട്‌ താഴേക്ക്‌ ഇറങ്ങിയ വസ്ത്രം നരകത്തിലാണ്‌. (ബുഖാരി)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: പിരടിയിൽ ഒന്നുമില്ലാതെ ഒരൊറ്റ വസ്ത്രംധരിച്ചുകൊണ്ട്‌ നിങ്ങളാരും നമസ്കരിക്കരുത്‌. (ബുഖാരി. 1-8-355)

നബി(സ) അരുളി: തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച്‌ അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ടവന്‍ കുതര്‍ക്കം നടത്തുന്നവനും പിടിവാശിക്കാരനുമാണ്‌.

അനസ്‌(റ) നിവേദനം: നബി(സ) ഒരു സംഘം കുട്ടികളുടെ അടുത്തുകൂടി നടന്നുപോയപ്പോള്‍ അവര്‍ക്ക്‌ സലാം പറഞ്ഞു. അനസും അപ്രകാരം ചെയ്തു.(ബുഖാരി 8-74-264)

അബൂഹുറൈറ(റ) : നബി(സ) അരുളി: ചെറിയവര്‍ വലിയവര്‍ക്കും നടക്കുന്നവര്‍ ഇരിക്കുന്നവര്‍ക്കും ചെറിയ സംഘം വലിയ സംഘത്തിനും സലാം പറയണം (ബുഖാരി)

അനസ്‌(റ) : അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: വിജ്ഞാനം തേടി പുറപ്പെട്ടു പോകുന്നവൻ തിരികെ വരുന്നതുവരെ അല്ലാഹുവിന്റെ മാർഗ്ഗത്തിലാകുന്നു. (തിർമിദി)

അനസ്‌(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ജ്ഞാനസമ്പാദനം എല്ലാ മുസ്ലീംകളുടേയും കർത്തവ്യമാണ്‌. (ബൈഹഖി)

നിശ്ചയം വിജ്ഞാനം നഷ്ടപ്പെടലും അജ്ഞത സ്ഥിരപ്പെടലും മദ്യപാനവും പരസ്യമായ വ്യഭിചാരവും അന്ത്യദിനത്തിന്റെ അടയാളങ്ങളാകുന്നു. (ബുഖാരി. 1.3.80)

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സത്യവിശ്വാസത്തിന് അറുപതില്പ്പരം ശാഖകളുണ്ട്. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി. 1.2.8)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല

4 comments:

അജ്ഞാതന്‍ പറഞ്ഞു...

വായിച്ചു,മനസ്സിലാക്കി,ജീവിതത്തില്‍ കൊണ്ട്വരാന്‍ പ്രയാസം.

09876543 പറഞ്ഞു...

എനിക്ക് പറയാനുള്ള കാരിയം എതുനല്ലൊരു പഠനക്ലാസ്സാനു ഇതുപോലെ ഖുര്‍ആന്‍ പരിപാഷ മലയാളത്തില്‍ കൊണ്ടുവരണം എന്നാല്‍ മുസ്ലിം ഉമ്മതിനു നല്ലകാരിയം മായിരിക്കും അതു പോലെതന്നെ ഖുര്‍ആന്‍ mp3 ചെറിയതരത്തില്‍ കൊണ്ടുവരണം ഈ വെബ്‌ സൈറ്റിനെ മേറ്റുള്ള വെബ്‌ സൈറ്റിനെ തട്ടി തെറിപ്പിച്ചു കൊണ്ട് മുസ്ലിം ഉമ്മതിനെ കരകയറ്റനം pplimsad mampuram

09876543 പറഞ്ഞു...

അള്ളാഹു മനുഷ്യശരീരത്തിലെകല്ല നോക്കുന്നത് പക്ഷെ അവന്‍റ് മനസ്സിലേക്കാണ്.നോക്കുന്നത് അതുകൊണ്ട് നല്ലത് ചിന്തികുക നല്ലത് പ്രവത്തികുക നല്ലത് ചെയ്യുക.pplimsad mampuram

Unknown പറഞ്ഞു...

നല്ല വാക്കുകള്‍ ഒരു മാല പോലെ നേര് നെമ്മേ പുലരട്ട ആമീന്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ