മലയാളം ഹദീസ് പഠനം 5 : (19/4/2010 - 25/4/2010 )
ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ്‌ തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

ആയിശ(റ) നിവേദനം: നബി(സ)അരുളി: ഒരു മുസ്ലിമിന് ഏതുതരം വിപത്തു ബാധിച്ചാലും അതുമൂലം അല്ലാഹു അവന്റെ പാപങ്ങളില് നിന്ന് മാപ്പ് ചെയ്തുകൊടുക്കാതിരിക്കില്ല. അവന് ആവലാതിപ്പെട്ടുകൊണ്ടിരിക്കുന്ന മുളളുവരെ. (ബുഖാരി : 7-70-544)

അബുസഈദ്റ(റ) അബൂഹുറൈറ(റ) എന്നിവര് നിവേദനം: നബി(സ) അരുളി: ഒരു മുസ് ലിമിനെ ക്ഷീണമോ രോഗമോ ദു:ഖമോ അസുഖമോ ബാധിച്ചു. അല്ലെങ്കില് അവന്റെ ശരീരത്തില് മുളള് കുത്തുകയെങ്കിലും ചെയ്തു. എങ്കില് അവന്റെ തെറ്റുകളില് ചിലത് അല്ലാഹു മാച്ച് കളയാതിരിക്കുകയില്ല. (ബുഖാരി. 7. 70. 545)

സുഹൈബ്(റ)ല് നിന്ന്: നബി(സ) പറഞ്ഞു: സത്യവിശ്വാസിയുടെ നില അത്ഭുതം! എല്ലാം അവനു ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാര്ക്കുമില്ല. സന്തുഷ്ടനാകുമ്പോള് നന്ദി പ്രകടിപ്പിക്കും. ദുഃഖിതനാകുമ്പോള് ക്ഷമ പാലിക്കും. അപ്പോള് അത് (സുഖദുഃഖം) അവന് ഗുണകരമായിത്തീരുന്നു. (മുസ്ലിം)

അനസ്(റ) പറയുന്നു: നബി(സ) കുറെ വരകള് വരച്ചശേഷം അവിടുന്ന് അരുളി. ഇതാണ് മനുഷ്യന്റെ വ്യാമോഹം. ഇതു അവന്റെ ആയുസും. ഈ വ്യാമോഹത്തിലിരിക്കുന്നതിനിടക്ക് തന്നെ മരണം അവന് വന്നെത്തുന്നു. (ബുഖാരി : 8-76-427)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടു കാര്യങ്ങളില് കിഴവന്റെ ഹൃദയം എപ്പോഴും നിലനിര്ത്തിക്കൊണ്ടേയിരിക്കും. ദുന്യാവിനോടുള്ള സ്നേഹം. ദീര്ഘായുസ്സിനുള്ള മോഹം. (ബുഖാരി : 8-76-429)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു. എന്റെ സത്യവിശ്വാസിയായ ഒരു ദാസന് കൂടുതല് ഇഹലോകത്ത് പ്രിയപ്പെട്ടൊരു സാധനം ഞാന് പിടിച്ചെടുത്തു. എന്റെ പക്കല് നിന്നുള്ള പുണ്യമോര്ത്ത് അവന് ക്ഷമിച്ചു. എങ്കില് അതിനോടുള്ള പ്രതി ഫലം സ്വര്ഗ്ഗമല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. (ബുഖാരി : 8-76-432)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു വല്ലവനും ധനം നല്കി. അപ്പോള് അവന് അതിലുള്ള സകാത്തു നല്കിയില്ല. എന്നാല് പരലോക ദിവസം ആ ധനം അവന്റെ മുമ്പില് തലയില് രണ്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂര്ഖന് പാമ്പിന്റെ രൂപത്തില് തല പൊക്കി നില്ക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തില് ചുറ്റും. അവന്റെ രണ്ടു ചുണ്ടുകള് പിടിച്ചുകൊണ്ട് ആ സര്പ്പം പറയും. ഞാന് നിന്റെ ധനമാണ്. ഞാന് നിന്റെ നിക്ഷേപധനമാണ്. ശേഷം നബി(സ) പാരായണം ചെയ്തു. തന്റെ ആഗ്രഹം മൂലം അല്ലാഹു നല്കിയ ധനത്തില് പിശുക്ക് കാണിക്കുന്നവര് അത് അവര്ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്. (ബുഖാരി : 2-24-486)

നുഅ്മാന്(റ) പറയുന്നു: നബി(സ) അരുളി: നരകവാസികളില് ഏറ്റവും ലഘുവായ ശിക്ഷ അനുഭവിക്കുന്നവന് ഒരാളായിരിക്കും. അവന്റെ പാദങ്ങള്ക്കിടയില് രണ്ട് തീക്കട്ട വെക്കും. അതുകാരണം ചട്ടിയിലോ വായ കുടുസ്സായ പാത്രത്തിലോ കിടന്ന് അതിലൊഴിച്ച സാധനം തിളച്ച് പൊങ്ങും പോലെ അവന്റെ തലച്ചോറ് തിളച്ചുപൊങ്ങിക്കൊണ്ടിരിക്കും. (ബുഖാരി : 8-76-567)

അബ്ദുല്ല(റ) വില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു. അല്ലാഹു പ്രദാനം ചെയ്തതില് സംതൃപ്തിയും ഉപജീവനത്തിന് മാത്രം ആഹാരവുമുള്ള സത്യവിശ്വാസി വിജയം വരിച്ചവനത്രെ. (അവനത്രെ സൌഭാഗ്യവാന്) (മുസ്ലിം)

ഫളാലത്ത്(റ) വില് നിന്ന് നിവേദനം: തിരുദൂതന്(സ) പറയുന്നത് ഞാന് കേട്ടു. ഇസ്ളാമിലേക്ക് മാര്ഗ്ഗദര്ശനം ചെയ്യപ്പെടുകയും ആഹാരം ഉപജീവനത്തിനുമാത്രം ലഭിക്കുകയും ഉള്ളതു കൊണ്ടു തൃപ്തിപ്പെടുകയും ചെയ്യുന്നവന് ഞാന് ആശംസ നേരുന്നു. (തിര്മിദി)

ഉബൈദുല്ല(റ) വില് നിന്ന് നിവേദനം: റസൂല്(സ) അരുളി: നിങ്ങളിലാരെങ്കിലും തന്റെ കുടുംബങ്ങളില് നിര്ഭയനും ആരോഗ്യവാനും അതാത് ദിവസത്തെ ആഹാരം കൈവശമുള്ളവനുമാണെങ്കില്,ഐഹിക സുഖങ്ങളാകമാനം അവനു സ്വായത്തമായതുപോലെയാണ്. (തിര്മിദി)

അനസി(റ)ല് നിന്ന് നിവേദനം: റസൂല്(സ) ഭക്ഷണം കഴിച്ചാല് മൂന്നു വിരലുകളും നക്കാറുണ്ട്. അനസ്(റ) പറയുന്നു. നബി(സ) പറയുകയുണ്ടായി. നിങ്ങളില് ആരുടെയെങ്കിലും ഭക്ഷണപ്പിടി താഴെ വീണാല് അതില് നിന്ന് അഴുക്കുകള് നീക്കം ചെയ്ത് അവന് തിന്നുകൊള്ളട്ടെ. പിശാചിനു വേണ്ടി അതുപേക്ഷിച്ചിടരുത്. ഭക്ഷണത്തളിക തുടച്ചുവൃത്തിയാക്കാന് കല്പ്പിച്ചു കൊണ്ട് തിരുദൂതന്(സ)പറയാറുണ്ട്. നിങ്ങളുടെ ഏതു ഭക്ഷണത്തിലാണ് ബര്ക്കത്തെന്ന് നിങ്ങള്ക്കറിയുകയില്ല. (മുസ്ലിം)

തിരുമേനി(സ) അരുളിയതായി അബൂസഈദില് നിന്ന്: ഇഹലോകം മധുരവും അലങ്കാര പ്രദവുമാണ്. അതില് നിങ്ങളെ അല്ലാഹു പ്രതിനിധികളാക്കി നിശ്ചയിച്ചിരിക്കുകയാണ്. നിങ്ങളെന്തു ചെയ്യുന്നുവെന്ന് അവന് വീക്ഷിക്കുന്നുണ്ട്. (മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) അരുളി: അവരില് വെച്ച് ഏറ്റവും സ്വഭാവ വൈശിഷ്ട്യമുളളവരാണ് സത്യവിശ്വാസികളില് പരിപൂര്ണ്ണര്. നിങ്ങളിലുത്തമന് തന്റെ സഹധര്മ്മിണിയോട് നല്ലനിലയില് വര്ത്തിക്കുന്നവനുമാകുന്നു. (തിര്മിദി)

ശദ്ദാദി(റ)ല് നിന്ന്: നബി(സ) പ്രഖ്യാപിച്ചു: തന്നെ മതത്തിന്റെ ചട്ടക്കൂട്ടില് ഒതുക്കി നിര്ത്തുന്നവനും മരണാനന്തരജീവിതത്തിനു വേണ്ടി പ്രവര്ത്തിക്കുന്നവനുമാണ് ബുദ്ധിമാന്. ദേഹേച്ഛക്ക് വശംവദനായി ജീവിക്കുന്നതോടുകൂടി അല്ലാഹുവില് നിന്ന് മോക്ഷമാഗ്രഹിക്കുന്നവന് അതിന് അപ്രാപ്തനായിത്തീരുന്നു. (തിര്മിദി)

മലയാളം ഹദീസ് പഠനം 4 : (12/4/2010 - 18/4/2010 )ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ്‌ തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

ഖത്താദ(റ) വില് നിന്ന് നിവേദനം: റസൂല്(സ) പറയുന്നത് അദ്ദേഹം കേട്ടു: കച്ചവടത്തില് ധാരാളം സത്യം ചെയ്യുന്നത് നിങ്ങള് സൂക്ഷിക്കണം. അത് ചരക്കുകള് ചിലവഴിക്കുമെങ്കിലും അഭിവൃദ്ധി നശിപ്പിക്കുന്നതാണ്. (മുസ്ലിം)

 അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞത് ഞാന്‍ കേട്ടു. നഷ്ടപ്പെട്ടുപോയ സാധനം പള്ളിയില്‍വെച്ച് വല്ലവനും അന്വേഷിക്കുന്നത് കേട്ടാല്‍ അല്ലാഹു നിനക്കത് മടക്കിത്തരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കണം. കാരണം, പള്ളികള്‍ ഇതിനു വേണ്ടി നിര്‍മ്മിക്കപ്പെട്ടതല്ല. (മുസ്ലിം)

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പള്ളിയില്‍ വെച്ച് വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. നിന്റെ കച്ചവടത്തില്‍ അല്ലാഹു ലാഭം നല്‍കാതിരിക്കട്ടെ. അപ്രകാരം തന്നെ കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച് അന്വേഷിക്കുന്നത് കണ്ടാലും നിങ്ങള്‍ പ്രാര്‍ത്ഥിക്കണം: അല്ലാഹു നിനക്കത് തിരിച്ചു തരാതിരിക്കട്ടെ. (തിര്‍മിദി)

ബുറൈദ(റ) വില്‍ നിന്ന് നിവേദനം: കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച് അന്വേഷിച്ചുകൊണ്ട് ഒരാള്‍ പറഞ്ഞു: എന്റെ ചുവന്ന ഒട്ടകത്തെപ്പറ്റി ആരാണ് വിവരം തരിക? ഉടനെ റസൂല്‍(സ) പ്രാര്‍ത്ഥിച്ചു: നിനക്കത് ലഭിക്കാതിരിക്കട്ടെ. നിശ്ചയം, ചില പ്രത്യേക കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പള്ളി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. (വീണുപോയ സാധനം തെരഞ്ഞുപിടിക്കാനുള്ളതല്ല) (മുസ്ലിം)

അംറുബിന്‍ ശുഐബ്(റ) തന്റെ പിതാവില്‍ നിന്നും, പിതാവ് പിതാമഹനില്‍ നിന്നും നിവേദനം ചെയ്തിരിക്കുന്നു: പള്ളിയില്‍ നിന്ന് വില്‍ക്കുന്നതും മേടിക്കുന്നതും റസൂല്‍(സ) നിരോധിച്ചു. അപ്രകാരം പള്ളിയില്‍ കളഞ്ഞുപോയ സാധനം അന്വേഷിക്കുന്നതും പദ്യമാലപിക്കുന്നതും നിരോധിച്ചു. (അബൂദാവൂദ്, തിര്‍മിദി)

അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിശ്ചയം, ഈ പള്ളി മൂത്രിക്കാനോ വൃത്തികേടാക്കാനോ പറ്റുകയില്ല. നിശ്ചയം, അല്ലാഹുവിനെ സ്മരിക്കാനും ഖുര്‍ആന്‍ പാരായണത്തിനുമുള്ളതാണ് ഇത്. (മുസ്ലിം)

ഇബ്നുമസ്ഊദി(റ)ല് നിന്ന് നിവേദനം: പലിശ തിന്നുന്നവനെയും തീറ്റിപ്പിക്കുന്നവനെയും പ്രവാചകന് ശപിച്ചിരിക്കുന്നു. (മുസ്ലിം) 'അതിന്റെ സാക്ഷികളെയും എഴുത്തുകാരനെയും ശപിച്ചിട്ടുണ്ട് . ' എന്ന് തിര്മിദിയിലും മറ്റുമുണ്ട്.

മിഖ്ദാദി(റ)ല്‍ നിന്ന് ഹമ്മാമ്(റ) നിവേദനം ചെയ്യുന്നു: ഒരിക്കല്‍ ഉസ്മാന്‍(റ) വിനെപ്പറ്റി ഒരാള്‍ മുഖസ്തുതി പറയാന്‍ തുടങ്ങിയപ്പോള്‍ മിഖ്ദാദ്(റ) തന്റെ കാല്‍മുട്ട് നിലത്ത് കുത്തി ഇരുന്നുകൊണ്ട് അവന്റെ മുഖത്ത് ചരല്‍പ്പൊടി വാരി എറിയാന്‍ തുടങ്ങി . തദവസരം നീ എന്താണ് കാണിക്കുന്ന തെന്ന് ഉസ്മാന്‍(റ) ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: റസൂല്‍(സ) പറഞ്ഞിട്ടുണ്ട് നിങ്ങള്‍ മുഖസ്തുതി പറയുന്നവരുടെ മുഖത്ത് മണല്‍ വാരി എറിഞ്ഞു കൊള്ളുക. (മുസ്ലിം)

ഇബ്നുഉമര് (റ) പറയുന്നു: തലമുടിയുടെ ഒരു ഭാഗം വടിക്കുകയും കുറെ ഭാഗം വളര്ത്തുകയും ചെയ്യുന്നത് നബി(സ) വിരോധിച്ചത് ഞാന് കേട്ടിട്ടുണ്ട്. (ബുഖാരി : 7-72- 796)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: അല്ലാഹു നിങ്ങളുടെ മൂന്ന് കാര്യം ഇഷ്ടപ്പെടുകയും മൂന്ന് കാര്യം വെറുക്കുകയും ചെയ്യുന്നു. നിങ്ങള് അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്ക് ചേര്ക്കാതിരിക്കുക, നിങ്ങള് ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കുക. ഇവ അവന് ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കൂടുതല് കൂടുതല് ചോദ്യം ചെയ്യുക, ധനം നഷ്ടപ്പെടുത്തുക എന്നിവ അവന് വെറുക്കുകയും ചെയ്തിരിക്കുന്നു . (മുസ്ലിം)

അബൂഉമാമ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: കള്ളസത്യംചെയ്തുകൊണ്ട് ഒരു മുസ്ളിമിന്റെ ധനം വല്ലവനും പങ്കിട്ടെടുത്താല് അല്ലാഹു അവന് നരകം സ്ഥിരപ്പെടുത്തുകയും സ്വര്ഗ്ഗം നിഷിദ്ധമാക്കുകയും ചെയ്യും. തദവസരം ഒരാള് ചോദിച്ചു: അത് എത്രയും നിസ്സാരമാണെങ്കിലോ? പ്രവാചകരേ! അവിടുന്ന് പറഞ്ഞു: അത് ഒരു ഉകവൃക്ഷത്തിന്റെ കൊമ്പാണെങ്കിലും! (മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറയുന്നത് ഞാന് കേട്ടു. കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തില്പെട്ടതാണ്. അത് റഹ്മത്തിനെയും അദാബിനെയും കൊണ്ടു വരും. കാറ്റ് കണ്ടാല് നിങ്ങളതിനെ ആക്ഷേപിക്കരുത്. അതിന്റെ നന്മയെ ആവശ്യപ്പെടുകയും അതിന്റെ ഉപദ്രവത്തില് നിന്ന് രക്ഷ തേടുകയും വേണം. (അബൂദാവൂദ്)

ഉബയ്യി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: നിങ്ങള് കാറ്റിനെ ആക്ഷേപിക്കരുത്. നിങ്ങള്ക്ക് വിഷമമുള്ള കാറ്റ് കണ്ടാല് നിങ്ങള് പ്രാര്ത്ഥിച്ചുകൊള്ളണം. അല്ലാഹുവേ, ഈ കാറ്റില് നിന്നുണ്ടാകുന്ന ഗുണവും അതിനെ തുടര്ന്നുണ്ടാകുന്ന നന്മയും അതിനോട് കല്പിക്കപ്പെട്ടിട്ടുള്ള നന്മയും നിന്നോട് ഞാന് ചോദിക്കുന്നു. ഈ കാറ്റിന്റെ ഉപദ്രവത്തില് നിന്നും അതി നാലുണ്ടാകാവുന്നതിന്റെ ഉപദ്രവത്തില് നിന്നും അതിനോട് കല്പിക്കപ്പെട്ടിട്ടുള്ളതിന്റെ ഉപദ്രവത്തില് നിന്നും ഞങ്ങള് നിന്നോട് രക്ഷതേടുന്നു. (തിര്മിദി)

സഫിയ്യ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: ജ്യോത്സ്യന്റെ അടുത്തു ചെന്ന് അവന്റെ നിര്ദ്ദേശം സ്വീകരിക്കുന്നവന്റെ നാല്പത് ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല. (മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറയുന്നത് ഞാന് കേട്ടു. നിങ്ങളുടെ ഒരു ചെരുപ്പിന്റെ വാര് പൊട്ടിയാല് അത് ശരിയാക്കാതെ മറ്റേ ചെരുപ്പില് മാത്രം നടക്കരുത്. (മുസ്ലിം)

വാസില(റ)യില് നിന്ന് നിവേദനം: റസൂല്(സ) അരുള്ചെയ്തു. നിന്റെ സഹോദരന്റെ കഷ്ടപ്പാടില് നീ സന്തോഷം പ്രകടിപ്പിക്കരുത്. അങ്ങനെ ചെയ്താല് അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ ക്ളേശിപ്പിക്കുകയും ചെയ്യും. (തിര്മിദി)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിവസം എന്റെ ഹൌളില് നിന്ന് ചിലരെ തട്ടിമാറ്റും. അപ്പോള് ഞാന് പറയും: എന്റെ രക്ഷിതാവേ! അവര് എന്റെ അനുയായികളാണ്. അപ്പോള് അവന് പറയും. നിനക്ക് ശേഷം അവര് പുതിയതായി നിര്മ്മിച്ചതിനെ സംബന്ധിച്ച് നിനക്ക് യാതൊരു അറിവുമില്ല. അവര് പിന്നിലേക്ക് പോയിക്കൊണ്ടിരുന്നു. (ബുഖാരി : 8-76-584)

സുഹൈബ്(റ)ല് നിന്ന്: നബി(സ) പറഞ്ഞു: സത്യവിശ്വാസിയുടെ നില അത്ഭുതം! എല്ലാം അവനു ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാര്ക്കുമില്ല. സന്തുഷ്ടനാകുമ്പോള് നന്ദി പ്രകടിപ്പിക്കും. ദുഃഖിതനാകുമ്പോള് ക്ഷമ പാലിക്കും. അപ്പോള് അത് (സുഖദുഃഖം) അവന് ഗുണകരമായിത്തീരുന്നു. (മുസ്ലിം)

മലയാളം ഹദീസ് പഠനം 3 : (5/4/2010 - 11/4/2010 )ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ്‌ തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

 
അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) അരുള് ചെയ്തു: തെറ്റിദ്ധാരണ നിങ്ങള് സൂക്ഷിക്കണം. നിശ്ചയം, തെറ്റിദ്ധരിച്ചുള്ള സംസാരം ഏറ്റവും വലിയ കളവാണ്. നിങ്ങള് ചാരവൃത്തി നടത്തരുത്. പരസ്പരം മത്സരിക്കരുത്. നിശ്ചയം നിങ്ങളുടെ ശരീരത്തേയോ രൂപത്തേയോ പ്രവര്ത്തനങ്ങളേയോ അല്ല അല്ലാഹു നോക്കുന്നത്. പിന്നെയോ നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. (മുസ്ലിം) (ഹൃദയശുദ്ധി, ആത്മാര്ത്ഥത, അര്പ്പണബോധം മുതലായവയാണ് അല്ലാഹു നോക്കുന്നത്)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: മൂന്ന് ദിവസത്തില് കൂടുതല് തന്റെ സഹോദരനുമായി പിണങ്ങിനില്ക്കല് അനുവദനീയമല്ല. വല്ലവനും മൂന്നുദിവസത്തില് കൂടുതലുള്ള പിണക്കത്തില് മരിച്ചുപോയാല് അവന് നരകത്തില് പ്രവേശിക്കും. (അബൂദാവൂദ്)

ഹദ്റദി(റ)ല് നിന്ന് നിവേദനം: നബി(സ) പറയുന്നത് അദ്ദേഹം കേട്ടു. തന്റെ സഹോദരനുമായി വല്ലവനും ഒരുകൊല്ലം പിണങ്ങിനിന്നാല് അതവന്റെ രക്തം ചിന്തുന്നതിന് തുല്യമാണ്. (അബൂദാവൂദ്)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: സത്യവിശ്വാസികള് തമ്മില് മൂന്നു ദിവസത്തില് കൂടുതല് പിണങ്ങിനില്ക്കല് അനുവദനീയമല്ല. ഇനി അങ്ങനെ മൂന്നുദിവസം കടന്നുപോയാലോ അവനെ സമീപിച്ച് സലാം പറയണം. സലാം മടക്കിയാല് അവര് രണ്ടുപേര്ക്കും തുല്യ പ്രതിഫലം ലഭിക്കും. മടക്കിയിട്ടില്ലെങ്കില് കുറ്റംകൊണ്ട് അവന് മടങ്ങി. സലാം ചൊല്ലിയവനോ കുറ്റത്തില് നിന്ന് രക്ഷപ്പെട്ടു. (അബൂദാവൂദ്)

ഇബ്നുമസ്ഉദി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: ഖുര്ആനിലെ ഒരക്ഷരം വല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ്ലാമീം ഒരു അക്ഷരമാണെന്ന് ഞാന് പറയുന്നില്ല. പക്ഷേ! അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (തിര്മിദി)

ഇബ്നുഉമറി(റ)ല് നിന്ന് നിവേദനം: റസൂല്(സ) ശഠിച്ചുപറഞ്ഞു. നിങ്ങളാരും തന്നെ ഇടതു കൈകൊണ്ട് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യരുത്. നിശ്ചയം, പിശാച് അവന്റെ ഇടതു കൈകൊണ്ടാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. (മുസ്ലിം)

ജാബിറി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു. ഇടതുകൈകൊണ്ട് നിങ്ങള് ഭക്ഷിക്കരുത്. നിശ്ചയം, പിശാച് ഇടതുകൈകൊണ്ടാണ് ഭക്ഷിക്കുക (അതുകൊണ്ട് നിങ്ങളത് വര്ജ്ജിക്കണം). (മുസ്ലിം)

ഇബ്നു അബ്ബാസി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: ഖുര്ആനില് നിന്ന് യാതൊന്നും ഹൃദയത്തിലില്ലാത്തവന് ശൂന്യമായ ഭവനത്തിന് തുല്യമാണ്. (തിര്മിദി)

ഉഖ്ബ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: സത്യവിശ്വാസി സത്യവിശ്വാസിയുടെ സഹോദരനാണ്. സ്വന്തം സഹോദരന്റെ കച്ചവടത്തിനെതിരെ കച്ചവടം ചെയ്യരുത്. അപ്രകാരം തന്നെ തന്റെ സഹോദരന്റെ വിവാഹാലോചനക്കെതിരില് വിവാഹാലോചന നടത്തരുത്. അവന് വേണ്ടന്ന് വെച്ചാല് ഒഴികെ. (മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള് അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകിനെ എരിച്ചുകളയുമ്പോലെയോ പുല്ലിനെ കരിച്ചു കളയുമ്പോലെയോ ആണ് അസൂയ ഹസനാത്തിനെ (സല്കര്മ്മങ്ങളെ) നശിപ്പിക്കുന്നത്. (അബൂദാവൂദ്)

ജാബിറി(റ)ല് നിന്ന് നിവേദനം: ഖബര് ചെത്തിത്തേക്കുന്നതും അതിന്റെ മേല് ഇരിക്കുന്നതും അതിന്റെ മേല് കെട്ടിടങ്ങള് ഉണ്ടാക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു. (മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: നിങ്ങള് ഓരോരുത്തരും തീക്കട്ടയുടെ മുകളിലിരുന്ന് തൊലിയും വസ്ത്രവും കത്തിക്കരിയലാണ് ഖബറിന്റെ മേല് ഇരിക്കുന്നതിനേക്കാള് ഉത്തമം. (മുസ്ലിം)

അബൂമര്സദി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറയുന്നത് ഞാന് കേട്ടു: നിങ്ങള് ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുകയോ അതിന് മുകളില് ഇരിക്കുകയോ ചെയ്യരുത്. (മുസ്ലിം)

ഉഖ്ബത്തുബ്നു അംറ്(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവര്‍ത്തിച്ചവന്റെ തുല്യപ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം)

അബൂസഈദില്‍ ഖുദ്രി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പ്രഖ്യാപിച്ചിരിക്കുന്നു: ധിക്കാരിയായ ഭരണാധിപന്റെ മുമ്പില്‍ ന്യായം പറയലാണ് ഏറ്റവും വലിയ ജിഹാദ്. (അബൂദാവൂദ്, തിര്‍മിദി)

അനസി(റ)ല് നിന്ന് നിവേദനം: നിശ്ചയം, ഒരാള് പറഞ്ഞു: പ്രവാചകരെ! ഇഖ്ലാസ് സൂറത്തിനെ (അധ്യായം 112) ഞാനിഷ്ടപ്പെടുന്നു. നബി(സ) പറഞ്ഞു: അതിനോടുള്ള സ്നേഹം നിന്നെ സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കുന്നതാണ്. (തിര്മിദി)

അബൂസഈദ്(റ) നിവേദനം: നബി(സ) ഒരിക്കല് തന്റെ അനുചരന്മാരോട് ചോദിച്ചു: ഖുര്ആനിന്റെ മൂന്നിലൊരു ഭാഗം വീതം രാത്രി ഓതിക്കൊണ്ട് നമസ്കരിക്കുവാന് നിങ്ങള്ക്ക് കഴിവില്ലെന്നോ? ഇതവര്ക്ക് വളരെ വിഷമമായി അനുഭവപ്പെട്ടു. അവര് പറഞ്ഞു: പ്രവാചകരേ! ഞങ്ങളിലാര്ക്കാണതിന് കഴിയുക? നബി(സ) അരുളി: 'ഖുല്ഹുവല്ലാഹുഅഹദ്' എന്ന അധ്യായം ഖുര്ആന്റെ മൂന്നിലൊന്നാണ്. (ബുഖാരി. 6-61-534)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) തറപ്പിച്ചു പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്ആനിലുണ്ട്. പൊറുക്കപ്പെടുന്നതുവരെ അത് ആളുകള്ക്ക് ശുപാര്ശ ചെയ്യും. സൂറത്തുല് മുല്ക്ക് (അധ്യായം : 67) ആണത്. (അബൂദാവൂദ്, തിര്മിദി)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു സത്യവിശ്വാസിയെ ഒരേ മാളത്തില് നിന്ന് രണ്ടു പ്രാവശ്യം തേള് കുത്തുകയില്ല. (ബുഖാരി : 8-73-154)

അനസി(റ)ല് നിന്ന് നിവേദനം: റസൂല്(സ) എന്നോട് പറഞ്ഞു: പ്രിയ മകനേ! കുടുംബക്കാരുടെ അടുത്ത് നീ ചെല്ലുമ്പോള് അവരോട് സലാം പറയൂ. നിനക്കും വീട്ടുകാര്ക്കും അഭിവൃദ്ധിക്ക് കാരണമാണത്. (തിര്മിദി)

അബൂഹുറൈറ(റ)ല് നിന്ന് നിവേദനം: നബി(സ) അരുളി: നിങ്ങളാരെങ്കിലും കൂട്ടുകാരനെ കണ്ടുമുട്ടിയാല് അവനോട് സലാം പറഞ്ഞുകൊള്ളട്ടെ! അവര്ക്കിടയില് വൃക്ഷമോ മതിലോ കല്ലോ മറയിട്ടതിനുശേഷം വീണ്ടും കണ്ടുമുട്ടിയാലും സലാം പറയണം. (അബൂദാവൂദ്)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) അരുളി: നിങ്ങളാരെങ്കിലും ഏതെങ്കിലും സദസ്സിലെത്തിച്ചേരുമ്പോഴും അവിടെനിന്ന് എഴുന്നേറ്റുപോകുമ്പോഴും സലാം പറയണം. എന്നാല് ആദ്യത്തേത് അവസാനത്തേതിനേക്കാള് കടമപ്പെട്ടതല്ല. (അബൂദാവൂദ്, തിര്മിദി) (ആദ്യത്തേതും രണ്ടാമത്തേതും തുല്യപ്രതിഫലമുള്ളതാണ്)


അബൂഉമാമ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: ജനങ്ങളില് വെച്ച് അല്ലാഹുവിനോട് ഏറ്റവും അടുത്തവന് അവരോട് സലാം തുടങ്ങുന്നവനാണ്. (അബൂദാവൂദ്, തിര്മിദി)

അബൂജുറയ്യി(റ)ല് നിന്ന് നിവേദനം: ഒരിക്കല് റസൂല്(സ) യുടെ അടുത്തുചെന്ന് ഞാന് പറഞ്ഞു: പ്രവാചകരേ! അലൈക്കസ്സലാം. നബി(സ) പറഞ്ഞു: അലൈക്കസ്സലാം എന്ന് നീ പറയരുത്. അലൈക്കസ്സലാം എന്നത് മരണപ്പെട്ടവരോടുള്ള അഭിവാദ്യമാണ്. (അബൂദാവൂദ്, തിര്മിദി)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളാരും മരിക്കാന് കൊതിക്കരുത്. സുകൃതം ചെയ്യുന്നവനാണെങ്കില് അവന്ന് കൂടുതല് സുകൃതം ചെയ്യുവാന് അവസരം ലഭിക്കും. പാപം ചെയ്യുന്നവനാണെങ്കില് പശ്ചാത്തപിച്ച് മടങ്ങാനും അവസരം ലഭിക്കും. (ബുഖാരി. 7235)

അനസി(റ)ല് നിന്ന് നിവേദനം: നിശ്ചയം, ഒരാള് പറഞ്ഞു: പ്രവാചകരെ! ഇഖ്ലാസ് സൂറത്തിനെ (അധ്യായം 112) ഞാനിഷ്ടപ്പെടുന്നു. നബി(സ) പറഞ്ഞു: അതിനോടുള്ള സ്നേഹം നിന്നെ സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കുന്നതാണ്. (തിര്മിദി) - കഴിഞ്ഞ ആഴ്ചയിലെ ഹദീസ് പോസ്റ്റില്‍ (http://blog.hudainfo.com/2010/04/29032010-442010.html) ഇതുമായി ബന്ധപെട്ട കൂടുതല്‍ ഹദീസുകള്‍ ഉണ്ട്.


ഇബ്നുഉമര്‍(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുളി: തന്റെ പിതാവിന്റെ സ്നേഹിതന്മാരോട് നല്ല നിലയില്‍ വര്‍ത്തിക്കലാണ് (പിതാവിന്റെ മരണശേഷം അദ്ദേഹത്തോട് ചെയ്യുന്ന) നന്മയില്‍ ഏറ്റവും വലുത്. (മുസ്ലിം)

അബ്ദുര്റഹ്മാന് (റ) വില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: സ്വന്തം പിതാക്കളെക്കൊണ്ടോ ബിംബങ്ങളെക്കൊണ്ടോ നിങ്ങള് സത്യം ചെയ്യരുത്. (മുസ്ലിം)

ബുറൈദ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: മതനടപടികള് കൊണ്ട് സത്യം ചെയ്യുന്നവന് നമ്മളില്പ്പെട്ടവനല്ല. (അബൂദാവൂദ്)

ഇബ്നുഉമറി(റ)ല് നിന്ന് നിവേദനം: കഅ്ബയെ തന്നെയാണ, എന്ന് ഒരാള് സത്യം ചെയ്യുന്നത് അദ്ദേഹം കേട്ടു. അന്നേരം ഇബ്നുഉമര്(റ) പറഞ്ഞു. അല്ലാഹുവല്ലാത്തവരെ ക്കൊണ്ട് നീ സത്യംചെയ്യരുത്. റസൂല്(സ) പറഞ്ഞത് ഞാന് കേട്ടിട്ടുണ്ട്. അല്ലാഹുവല്ലാത്തവരെ ക്കൊണ്ട് വല്ലവനും സത്യം ചെയ്താല് അവന് കാഫിറോ മുശ്രികോ ആയിപ്പോകും. (തിര്മിദി)

ഇബ്നുഉമര്(റ) : നബി(സ) അരുളി: വല്ലവനും സത്യം ചെയ്യുന്നപക്ഷം അല്ലാഹുവിന്റെ പേരില് സത്യം ചെയ്യട്ടെ. അല്ലെങ്കില് മൗനം ദീക്ഷിക്കട്ടെ- ബുഖാരി

വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ സൌജന്യ ഡൌണ്‍ലോഡ്


വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ വിവിധ രൂപത്തില്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.

പരിഭാഷ : ചെറിയമുണ്ടം അബ്ദുല്‍ഹമീദ്,  കുഞ്ഞിമുഹമ്മദ് പറപ്പൂര്
പരിശോധന : കെ പി മുഹമ്മദ് ബിന്‍ അഹ്മദ്
     Download PDF format  -

     MP3 Audio രൂപത്തില്‍

     ഓണ്‍ലൈന്‍ വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ

മലയാളം ഹദീസ് പഠനം : (29/03/2010 - 4/4/2010 )ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ്‌ തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലർത്തുന്നവൻ. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി : 8-73-20)


അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: തീർച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലർത്തിയവനോട് ഞാനും ബന്ധം പുലർത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി : 8-73-17)

ജുബൈർ(റ) നിവേദനം: നബി(സ)അരുളി: കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (ബുഖാരി : 8-73-13)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനു വേണ്ടി യും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (ബുഖാരി : 1-2-12)

അബൂഹുറൈറ(റ) നിവേദനം: ഒരാൾ വന്ന് നബി(സ) യോട് ചോദിച്ചു. പ്രവാചകരേ! എന്നിൽ നിന്ന് നല്ല പെരുമാറ്റം ലഭിക്കുവാൻഏറ്റവും അവകാശപ്പെട്ടതാരാണ്? നിന്റെ മാതാവ് എന്ന് നബി(സ) അരുളി. പിന്നെ ആരാണ് ? നിന്റെ മാതാവ്. പിന്നെയാരാണ്? നിന്റെ മാതാവ്. പിന്നെയാരാണ്? നിന്റെ പിതാവ് എന്ന് നബി(സ) പ്രത്യുത്തരം നൽകി. (ബുഖാരി : 8-73-2)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരിക്കൽ ഒരു മനുഷ്യൻ നടന്നു പോകുമ്പോൾ അയാൾക്ക് അതി കഠിനമായി ദാഹം അനുഭവപ്പെട്ടു. അദ്ദേഹം വഴിവക്കിലുള്ള കിണറ്റിലിറങ്ങി വെള്ളം കുടിച്ച് ശേഷം കിണറ്റിൽ നിന്ന് കയറിപ്പോയതോ ഒരു നായ നാവു നീട്ടി ദാഹം സഹിക്ക വയ്യാതെ മണ്ണ് തിന്നുന്നു!. ആ മനുഷ്യൻ ആത്മഗതം ചെയ്തു. ഞാനനുഭവിച്ചു കൊണ്ടിരുന്ന വിഷമം ഇതാ ഈ നായയും അനുഭവിച്ചുകൊണ്ടിരുന്നു. അദ്ദേഹം കിണറ്റിലിറങ്ങി ഷൂസിൽ വെള്ളം നിറച്ചു വായകൊണ്ട് കടിച്ച് പിടിച്ച് കരക്ക് കയറി. അതു ആ നായയെ കുടിപ്പിച്ചു. അക്കാരണത്താൽ അല്ലാഹു അയാളോടു നന്ദി കാണിക്കുകയും അയാളുടെ പാപങ്ങളിൽ നിന്ന് പൊറുത്തു കൊടുക്കുകയും ചെയ്തു. അനുചരന്മാർ ചോദിച്ചു: പ്രവാചകരേ! നാൽക്കാലികൾക്ക് വല്ല ഉപകാരവും ചെയ്താൽ ഞങ്ങൾക്ക് പ്രതിഫലം ലഭിക്കുമോ! നബി(സ) അരുളി: ജീവനുള്ള ഏതു ജന്തുവിനു ഉപകാരം ചെയ്താലും പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി : 3-40-551)

അസ്മാഅ്(റ) പറയുന്നു: നബി(സ) ഒരു ഗ്രഹണനമസ്കാരം നിർവ്വഹിച്ചു. ശേഷം പ്രസംഗിച്ചുകൊണ്ട് പറഞ്ഞു. നരകം എന്നിലേക്ക് അടുപ്പിക്കപ്പെട്ടു. എന്റെ രക്ഷിതാവേ! ഞാൻ അവരുടെ കൂടെയാണോ എന്ന് ഞാൻ പറഞ്ഞു പോകുന്നതുവരെ. അപ്പോൾ നരകത്തിൽ ഒരു സ്ത്രീയെ ഞാൻ കണ്ടു. ഒരു പൂച്ച അവളെ മാന്തിക്കൊണ്ടിരിക്കുന്നു. ഞാൻ ചോദിച്ചു. എന്താണ് ആ സ്ത്രീയുടെ പ്രശ്നം. അവർ(മലക്കുകൾ)പറഞ്ഞു. അവൾ അതിനെ കെട്ടിയിട്ടു. വിശപ്പ് കാരണം അത് ചാകുന്നതുവരെ. (ബുഖാരി : 3-40-552)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യൻ ഒരു വാക്ക് പറയും. അതിന്റെ അനന്തരഫലം അവൻ ചിന്തിക്കുകയില്ല. അങ്ങനെ അതു മൂലം അവൻ നരകത്തിൽ പതിക്കും. (ബുഖാരി : 8-76-484)

ആയിശ(റ) പറയുന്നു: അടുപ്പിൽ തീ കത്തിക്കാത്ത മാസങ്ങൾ ഞങ്ങൾക്ക് ഉണ്ടാവാറുണ്ട്. പച്ചവെള്ളവും കാരക്കയും ഞങ്ങൾ ഭക്ഷിക്കും. അൽപം മാംസം ലഭിച്ചാൽ ഒഴികെ. (ബുഖാരി : 8-76-465)

ആയിശ(റ) നിവേദനം: മുഹമ്മദിന്റെ കുടുംബം ഒരു ദിവസം രണ്ട് നേരം ഭക്ഷിച്ചാൽ ഒരു നേരത്തെ ഭക്ഷണം ഈത്തപ്പഴമല്ലാതെ ഭക്ഷിച്ചിട്ടില്ല. (ബുഖാരി : 8-76-462)

അബൂഹുറൈറ(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാർത്ഥിക്കും. അല്ലാഹുവേ! നീ മുഹമ്മദിന്റെ കുടുംബത്തിന് കഷ്ടിച്ച് ജീവിക്കാനുള്ള ഭക്ഷണം നൽകേണമേ. (ബുഖാരി : 8-76-467)

ആയിശ(റ) പറയുന്നു: നബി(സ)യുടെ വിരിപ്പ് തോലും അതിൽ നിറച്ചതു ഈത്തപ്പന യുടെ ചകിരിയുമായിരുന്നു. (ബുഖാരി : 8-76-463)

അനസ്(റ) നിവേദനം: നബി(സ) നമസ്കരിക്കുവാൻ വരുന്നതുവരെ മഗ്രിബിന്റെ മുമ്പ് സുന്നത്ത് നമസ്കരിക്കുവാൻ വേണ്ടി സഹാബിവര്യന്മാർ തൂണുകൾക്ക് നേരെ ധൃതിപ്പെടാറുണ്ട്. കൂടുതൽ സമയം ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിൽ ഉണ്ടാവാറില്ല. (ബുഖാരി : 1-11-598)

ഉഖ്ബത്തി(റ)ൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു: പ്രവാചകരേ! മോക്ഷ മാർഗ്ഗമേതാണ്? അവിടുന്ന് പറഞ്ഞു: നിന്റെ നാവിനെ പിടിച്ചുവെക്കുക, വീട് നിനക്ക് വിശാലമാക്കുക, പാപമോചനത്തിനായി കരയുകയും ചെയ്യുക. (തിർമിദി) -


അബൂസഈദി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നേരം പുലർന്നാൽ മനുഷ്യന്റെ അവയവങ്ങളെല്ലാം (വിനയത്തോടെ) നാവിനോട് അപേക്ഷിക്കും. ഞങ്ങൾക്കുവേണ്ടി നീ അല്ലാഹുവിനെ സൂക്ഷിക്കണേ! പാപങ്ങളിൽ ഞങ്ങളെ നീ അകപ്പെടുത്തരുതേ! ഞങ്ങൾ നിന്നോട് കൂടെയുള്ളവയാണ്. നീ നന്നാവുന്നപക്ഷം ഞങ്ങളും നന്നായി. നീ ചീത്തയായാലോ ഞങ്ങളും ചീത്തയായി. (തിർമിദി)


അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾചെയ്തു: അല്ലാഹു വല്ലവനേയും തന്റെ താടിയെല്ലുകൾക്കിടയിലുള്ളതിന്റെ ശർറിൽ നിന്നും കാലുകൾക്കിടയിലുള്ളതിന്റെ ശർറിൽ നിന്നും രക്ഷിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. (തിർമിദി)


അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: അല്ലാഹു നിങ്ങളുടെ മൂന്ന്‌ കാര്യം ഇഷ്ടപ്പെടുകയും മൂന്ന്‌ കാര്യം വെറുക്കുകയും ചെയ്യുന്നു. നിങ്ങൾ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട്‌ പങ്ക്‌ ചേർക്കാതിരിക്കുക, നിങ്ങൾ ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കുക. ഇവ അവൻ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കൂടുതൽ കൂടുതൽ ചോദ്യം ചെയ്യുക, ധനം നഷ്ടപ്പെടുത്തുക എന്നിവ അവൻ വെറുക്കുകയും ചെയ്തിരിക്കുന്നു. (മുസ്ലിം)


അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: പിരടിയില്‍ ഒന്നുമില്ലാതെ ഒരൊറ്റ വസ്ത്രം ധരിച്ചുകൊണ്ട് നിങ്ങളാരും നമസ്കരിക്കരുത്. (ബുഖാരി : 1-8-355)


അബുഹുറയ്റ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്(സ) പറഞ്ഞു: തന്റെ നാഥനോട് ദാസന് ഏറ്റവും അടുത്തിരിക്കുന്നത്, അവന് സുജൂദിലായിരിക്കുമ്പോഴാണ്: അതുകൊണ്ട്, ഏറ്റവും കൂടുതല് അര്ത്ഥനകള് (സുജൂദില്) ചെയ്യുക. (മുസ്ലിം)


ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, ഒരാളുടെ സത്യവിശ്വാസത്തിന്റെയും സത്യനിഷേധത്തിന്റെയും ഇടയിലുള്ള അന്തരം നമസ്കാരം ഉപേക്ഷിക്കല്‍ മാത്രമാണ്. (മുസ്ലിം)


ആയിശ(റ): നബി(സ) എല്ലാ രാത്രിയും തന്റെ വിരിപ്പില് ചെന്നുകിടന്നു കഴിഞ്ഞാല് രണ്ട് കൈപ്പത്തികളും ചേര്ത്തുപിടിച്ച് ഖുല്ഹുവല്ലാഹുഅഹദ് എന്ന സൂറത്തും ഖുല് അഊദുബിറബ്ബില് ഫലക് എന്ന സൂറത്തും ഖുല് അഊദുബിറബ്ബിന്നാസ് എന്ന സൂറത്തും ഓതി അതില് ഊതും ആ കൈപത്തികളും കൊണ്ട് ശരീരത്തില് സൌകര്യപ്പെട്ട സ്ഥലങ്ങളിലെല്ലാം തടവും. തലയില് നിന്ന് തുടങ്ങി മുഖം ശരീരത്തിന്റെ മുന്വശം എന്നിവയെല്ലാം തടവും. അതു മൂന്നുവട്ടം ആവര്ത്തിക്കും. (ബുഖാരി:6-61-536)


അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യന് രാത്രി നമസ്കാരത്തില് 'ഖുല്ഹുവല്ലാഹു അഹദ്'' ഓതുന്നത് മറ്റൊരു മനുഷ്യന് കേട്ടു. അതയാള് ആവര്ത്തിച്ചോതിക്കൊണ്ടിരിക്കുകയാണ്. പ്രഭാതമായപ്പോള് കേട്ട മനുഷ്യന് നബിയുടെ അടുക്കല് ചെന്ന് ഈ വിവരം ഉണര്ത്തി. അയാളുടെ ദൃഷ്ടിയില് ഈ സൂറത്തു വളരെ ചെറുതായിരിന്നു. നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം. ഖുര്ആനിന്റെ മൂന്നിലൊരു ഭാഗത്തിന് തുല്യമാണ് ഈ അധ്യായം. (ബുഖാരി : 6-61-533)അബൂസഈദ്(റ) നിവേദനം: നബി(സ) ഒരിക്കല് തന്റെ അനുചരന്മാരോട് ചോദിച്ചു: ഖുര്ആനിന്റെ മൂന്നിലൊരു ഭാഗം വീതം രാത്രി ഓതിക്കൊണ്ട് നമസ്കരിക്കുവാന് നിങ്ങള്ക്ക് കഴിവില്ലെന്നോ? ഇതവര്ക്ക് വളരെ വിഷമമായി അനുഭവപ്പെട്ടു. അവര് പറഞ്ഞു: പ്രവാചകരേ! ഞങ്ങളിലാര്ക്കാണതിന് കഴിയുക? നബി(സ) അരുളി: 'ഖുല്ഹുവല്ലാഹു അഹദ്' എന്ന അധ്യായം ഖുര്ആന്റെ മൂന്നിലൊന്നാണ്. (ബുഖാരി. 6-61-534)


അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല് (സ) അരുള് ചെയ്തു: അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന ജ്ഞാനം വല്ലവനും പഠിച്ചു. അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണു താനും. എങ്കില് അന്ത്യദിനത്തില് അവന് സ്വര്ഗ്ഗത്തിന്റെ വാസനപോലും എത്തിക്കുകയില്ല. (അഥവാ സ്വര്ഗ്ഗത്തില് പ്രവേശിക്കുകയില്ല.)  (അബൂദാവൂദ്)


അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: സ്ത്രീ വേഷം അണിയുന്നവനെയും പുരുഷ വേഷം ധരിക്കുന്നവളെയും റസൂല്(സ) ശപിച്ചിരിക്കുന്നു. (അബൂദാവൂദ്)