മലയാളം ഹദീസ് പഠനം : (29/03/2010 - 4/4/2010 )ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ്‌ തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലർത്തുന്നവൻ. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി : 8-73-20)


അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: തീർച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലർത്തിയവനോട് ഞാനും ബന്ധം പുലർത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി : 8-73-17)

ജുബൈർ(റ) നിവേദനം: നബി(സ)അരുളി: കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (ബുഖാരി : 8-73-13)

അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനു വേണ്ടി യും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (ബുഖാരി : 1-2-12)

അബൂഹുറൈറ(റ) നിവേദനം: ഒരാൾ വന്ന് നബി(സ) യോട് ചോദിച്ചു. പ്രവാചകരേ! എന്നിൽ നിന്ന് നല്ല പെരുമാറ്റം ലഭിക്കുവാൻഏറ്റവും അവകാശപ്പെട്ടതാരാണ്? നിന്റെ മാതാവ് എന്ന് നബി(സ) അരുളി. പിന്നെ ആരാണ് ? നിന്റെ മാതാവ്. പിന്നെയാരാണ്? നിന്റെ മാതാവ്. പിന്നെയാരാണ്? നിന്റെ പിതാവ് എന്ന് നബി(സ) പ്രത്യുത്തരം നൽകി. (ബുഖാരി : 8-73-2)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരിക്കൽ ഒരു മനുഷ്യൻ നടന്നു പോകുമ്പോൾ അയാൾക്ക് അതി കഠിനമായി ദാഹം അനുഭവപ്പെട്ടു. അദ്ദേഹം വഴിവക്കിലുള്ള കിണറ്റിലിറങ്ങി വെള്ളം കുടിച്ച് ശേഷം കിണറ്റിൽ നിന്ന് കയറിപ്പോയതോ ഒരു നായ നാവു നീട്ടി ദാഹം സഹിക്ക വയ്യാതെ മണ്ണ് തിന്നുന്നു!. ആ മനുഷ്യൻ ആത്മഗതം ചെയ്തു. ഞാനനുഭവിച്ചു കൊണ്ടിരുന്ന വിഷമം ഇതാ ഈ നായയും അനുഭവിച്ചുകൊണ്ടിരുന്നു. അദ്ദേഹം കിണറ്റിലിറങ്ങി ഷൂസിൽ വെള്ളം നിറച്ചു വായകൊണ്ട് കടിച്ച് പിടിച്ച് കരക്ക് കയറി. അതു ആ നായയെ കുടിപ്പിച്ചു. അക്കാരണത്താൽ അല്ലാഹു അയാളോടു നന്ദി കാണിക്കുകയും അയാളുടെ പാപങ്ങളിൽ നിന്ന് പൊറുത്തു കൊടുക്കുകയും ചെയ്തു. അനുചരന്മാർ ചോദിച്ചു: പ്രവാചകരേ! നാൽക്കാലികൾക്ക് വല്ല ഉപകാരവും ചെയ്താൽ ഞങ്ങൾക്ക് പ്രതിഫലം ലഭിക്കുമോ! നബി(സ) അരുളി: ജീവനുള്ള ഏതു ജന്തുവിനു ഉപകാരം ചെയ്താലും പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി : 3-40-551)

അസ്മാഅ്(റ) പറയുന്നു: നബി(സ) ഒരു ഗ്രഹണനമസ്കാരം നിർവ്വഹിച്ചു. ശേഷം പ്രസംഗിച്ചുകൊണ്ട് പറഞ്ഞു. നരകം എന്നിലേക്ക് അടുപ്പിക്കപ്പെട്ടു. എന്റെ രക്ഷിതാവേ! ഞാൻ അവരുടെ കൂടെയാണോ എന്ന് ഞാൻ പറഞ്ഞു പോകുന്നതുവരെ. അപ്പോൾ നരകത്തിൽ ഒരു സ്ത്രീയെ ഞാൻ കണ്ടു. ഒരു പൂച്ച അവളെ മാന്തിക്കൊണ്ടിരിക്കുന്നു. ഞാൻ ചോദിച്ചു. എന്താണ് ആ സ്ത്രീയുടെ പ്രശ്നം. അവർ(മലക്കുകൾ)പറഞ്ഞു. അവൾ അതിനെ കെട്ടിയിട്ടു. വിശപ്പ് കാരണം അത് ചാകുന്നതുവരെ. (ബുഖാരി : 3-40-552)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യൻ ഒരു വാക്ക് പറയും. അതിന്റെ അനന്തരഫലം അവൻ ചിന്തിക്കുകയില്ല. അങ്ങനെ അതു മൂലം അവൻ നരകത്തിൽ പതിക്കും. (ബുഖാരി : 8-76-484)

ആയിശ(റ) പറയുന്നു: അടുപ്പിൽ തീ കത്തിക്കാത്ത മാസങ്ങൾ ഞങ്ങൾക്ക് ഉണ്ടാവാറുണ്ട്. പച്ചവെള്ളവും കാരക്കയും ഞങ്ങൾ ഭക്ഷിക്കും. അൽപം മാംസം ലഭിച്ചാൽ ഒഴികെ. (ബുഖാരി : 8-76-465)

ആയിശ(റ) നിവേദനം: മുഹമ്മദിന്റെ കുടുംബം ഒരു ദിവസം രണ്ട് നേരം ഭക്ഷിച്ചാൽ ഒരു നേരത്തെ ഭക്ഷണം ഈത്തപ്പഴമല്ലാതെ ഭക്ഷിച്ചിട്ടില്ല. (ബുഖാരി : 8-76-462)

അബൂഹുറൈറ(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാർത്ഥിക്കും. അല്ലാഹുവേ! നീ മുഹമ്മദിന്റെ കുടുംബത്തിന് കഷ്ടിച്ച് ജീവിക്കാനുള്ള ഭക്ഷണം നൽകേണമേ. (ബുഖാരി : 8-76-467)

ആയിശ(റ) പറയുന്നു: നബി(സ)യുടെ വിരിപ്പ് തോലും അതിൽ നിറച്ചതു ഈത്തപ്പന യുടെ ചകിരിയുമായിരുന്നു. (ബുഖാരി : 8-76-463)

അനസ്(റ) നിവേദനം: നബി(സ) നമസ്കരിക്കുവാൻ വരുന്നതുവരെ മഗ്രിബിന്റെ മുമ്പ് സുന്നത്ത് നമസ്കരിക്കുവാൻ വേണ്ടി സഹാബിവര്യന്മാർ തൂണുകൾക്ക് നേരെ ധൃതിപ്പെടാറുണ്ട്. കൂടുതൽ സമയം ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിൽ ഉണ്ടാവാറില്ല. (ബുഖാരി : 1-11-598)

ഉഖ്ബത്തി(റ)ൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു: പ്രവാചകരേ! മോക്ഷ മാർഗ്ഗമേതാണ്? അവിടുന്ന് പറഞ്ഞു: നിന്റെ നാവിനെ പിടിച്ചുവെക്കുക, വീട് നിനക്ക് വിശാലമാക്കുക, പാപമോചനത്തിനായി കരയുകയും ചെയ്യുക. (തിർമിദി) -


അബൂസഈദി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നേരം പുലർന്നാൽ മനുഷ്യന്റെ അവയവങ്ങളെല്ലാം (വിനയത്തോടെ) നാവിനോട് അപേക്ഷിക്കും. ഞങ്ങൾക്കുവേണ്ടി നീ അല്ലാഹുവിനെ സൂക്ഷിക്കണേ! പാപങ്ങളിൽ ഞങ്ങളെ നീ അകപ്പെടുത്തരുതേ! ഞങ്ങൾ നിന്നോട് കൂടെയുള്ളവയാണ്. നീ നന്നാവുന്നപക്ഷം ഞങ്ങളും നന്നായി. നീ ചീത്തയായാലോ ഞങ്ങളും ചീത്തയായി. (തിർമിദി)


അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾചെയ്തു: അല്ലാഹു വല്ലവനേയും തന്റെ താടിയെല്ലുകൾക്കിടയിലുള്ളതിന്റെ ശർറിൽ നിന്നും കാലുകൾക്കിടയിലുള്ളതിന്റെ ശർറിൽ നിന്നും രക്ഷിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. (തിർമിദി)


അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: അല്ലാഹു നിങ്ങളുടെ മൂന്ന്‌ കാര്യം ഇഷ്ടപ്പെടുകയും മൂന്ന്‌ കാര്യം വെറുക്കുകയും ചെയ്യുന്നു. നിങ്ങൾ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട്‌ പങ്ക്‌ ചേർക്കാതിരിക്കുക, നിങ്ങൾ ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കുക. ഇവ അവൻ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കൂടുതൽ കൂടുതൽ ചോദ്യം ചെയ്യുക, ധനം നഷ്ടപ്പെടുത്തുക എന്നിവ അവൻ വെറുക്കുകയും ചെയ്തിരിക്കുന്നു. (മുസ്ലിം)


അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: പിരടിയില്‍ ഒന്നുമില്ലാതെ ഒരൊറ്റ വസ്ത്രം ധരിച്ചുകൊണ്ട് നിങ്ങളാരും നമസ്കരിക്കരുത്. (ബുഖാരി : 1-8-355)


അബുഹുറയ്റ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതന്(സ) പറഞ്ഞു: തന്റെ നാഥനോട് ദാസന് ഏറ്റവും അടുത്തിരിക്കുന്നത്, അവന് സുജൂദിലായിരിക്കുമ്പോഴാണ്: അതുകൊണ്ട്, ഏറ്റവും കൂടുതല് അര്ത്ഥനകള് (സുജൂദില്) ചെയ്യുക. (മുസ്ലിം)


ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, ഒരാളുടെ സത്യവിശ്വാസത്തിന്റെയും സത്യനിഷേധത്തിന്റെയും ഇടയിലുള്ള അന്തരം നമസ്കാരം ഉപേക്ഷിക്കല്‍ മാത്രമാണ്. (മുസ്ലിം)


ആയിശ(റ): നബി(സ) എല്ലാ രാത്രിയും തന്റെ വിരിപ്പില് ചെന്നുകിടന്നു കഴിഞ്ഞാല് രണ്ട് കൈപ്പത്തികളും ചേര്ത്തുപിടിച്ച് ഖുല്ഹുവല്ലാഹുഅഹദ് എന്ന സൂറത്തും ഖുല് അഊദുബിറബ്ബില് ഫലക് എന്ന സൂറത്തും ഖുല് അഊദുബിറബ്ബിന്നാസ് എന്ന സൂറത്തും ഓതി അതില് ഊതും ആ കൈപത്തികളും കൊണ്ട് ശരീരത്തില് സൌകര്യപ്പെട്ട സ്ഥലങ്ങളിലെല്ലാം തടവും. തലയില് നിന്ന് തുടങ്ങി മുഖം ശരീരത്തിന്റെ മുന്വശം എന്നിവയെല്ലാം തടവും. അതു മൂന്നുവട്ടം ആവര്ത്തിക്കും. (ബുഖാരി:6-61-536)


അബൂസഈദ്(റ) പറയുന്നു: ഒരു മനുഷ്യന് രാത്രി നമസ്കാരത്തില് 'ഖുല്ഹുവല്ലാഹു അഹദ്'' ഓതുന്നത് മറ്റൊരു മനുഷ്യന് കേട്ടു. അതയാള് ആവര്ത്തിച്ചോതിക്കൊണ്ടിരിക്കുകയാണ്. പ്രഭാതമായപ്പോള് കേട്ട മനുഷ്യന് നബിയുടെ അടുക്കല് ചെന്ന് ഈ വിവരം ഉണര്ത്തി. അയാളുടെ ദൃഷ്ടിയില് ഈ സൂറത്തു വളരെ ചെറുതായിരിന്നു. നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം. ഖുര്ആനിന്റെ മൂന്നിലൊരു ഭാഗത്തിന് തുല്യമാണ് ഈ അധ്യായം. (ബുഖാരി : 6-61-533)അബൂസഈദ്(റ) നിവേദനം: നബി(സ) ഒരിക്കല് തന്റെ അനുചരന്മാരോട് ചോദിച്ചു: ഖുര്ആനിന്റെ മൂന്നിലൊരു ഭാഗം വീതം രാത്രി ഓതിക്കൊണ്ട് നമസ്കരിക്കുവാന് നിങ്ങള്ക്ക് കഴിവില്ലെന്നോ? ഇതവര്ക്ക് വളരെ വിഷമമായി അനുഭവപ്പെട്ടു. അവര് പറഞ്ഞു: പ്രവാചകരേ! ഞങ്ങളിലാര്ക്കാണതിന് കഴിയുക? നബി(സ) അരുളി: 'ഖുല്ഹുവല്ലാഹു അഹദ്' എന്ന അധ്യായം ഖുര്ആന്റെ മൂന്നിലൊന്നാണ്. (ബുഖാരി. 6-61-534)


അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല് (സ) അരുള് ചെയ്തു: അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന ജ്ഞാനം വല്ലവനും പഠിച്ചു. അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണു താനും. എങ്കില് അന്ത്യദിനത്തില് അവന് സ്വര്ഗ്ഗത്തിന്റെ വാസനപോലും എത്തിക്കുകയില്ല. (അഥവാ സ്വര്ഗ്ഗത്തില് പ്രവേശിക്കുകയില്ല.)  (അബൂദാവൂദ്)


അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: സ്ത്രീ വേഷം അണിയുന്നവനെയും പുരുഷ വേഷം ധരിക്കുന്നവളെയും റസൂല്(സ) ശപിച്ചിരിക്കുന്നു. (അബൂദാവൂദ്)

1 comments:

fahad പറഞ്ഞു...

Nabhi (swl) yude thiruvachanagal janagale ariyikkunnathu Nabhi (swl) ye snehikkunnthinte oru bhagam anu. Nabhiy (swl) ye snehikkunnavan swarkhathilanu........ e hadhees thayyarakkiya ellavareyum Allahu anugrahikkatteaaaaa.........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ