മലയാളം ഹദീസ് പഠനം 3 : (5/4/2010 - 11/4/2010 )ഫേസ് ബുക്ക്‌ , ട്വിറ്റെര്‍, ഗൂഗിള്‍ ബസ്‌ തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.

 
അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) അരുള് ചെയ്തു: തെറ്റിദ്ധാരണ നിങ്ങള് സൂക്ഷിക്കണം. നിശ്ചയം, തെറ്റിദ്ധരിച്ചുള്ള സംസാരം ഏറ്റവും വലിയ കളവാണ്. നിങ്ങള് ചാരവൃത്തി നടത്തരുത്. പരസ്പരം മത്സരിക്കരുത്. നിശ്ചയം നിങ്ങളുടെ ശരീരത്തേയോ രൂപത്തേയോ പ്രവര്ത്തനങ്ങളേയോ അല്ല അല്ലാഹു നോക്കുന്നത്. പിന്നെയോ നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. (മുസ്ലിം) (ഹൃദയശുദ്ധി, ആത്മാര്ത്ഥത, അര്പ്പണബോധം മുതലായവയാണ് അല്ലാഹു നോക്കുന്നത്)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: മൂന്ന് ദിവസത്തില് കൂടുതല് തന്റെ സഹോദരനുമായി പിണങ്ങിനില്ക്കല് അനുവദനീയമല്ല. വല്ലവനും മൂന്നുദിവസത്തില് കൂടുതലുള്ള പിണക്കത്തില് മരിച്ചുപോയാല് അവന് നരകത്തില് പ്രവേശിക്കും. (അബൂദാവൂദ്)

ഹദ്റദി(റ)ല് നിന്ന് നിവേദനം: നബി(സ) പറയുന്നത് അദ്ദേഹം കേട്ടു. തന്റെ സഹോദരനുമായി വല്ലവനും ഒരുകൊല്ലം പിണങ്ങിനിന്നാല് അതവന്റെ രക്തം ചിന്തുന്നതിന് തുല്യമാണ്. (അബൂദാവൂദ്)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: സത്യവിശ്വാസികള് തമ്മില് മൂന്നു ദിവസത്തില് കൂടുതല് പിണങ്ങിനില്ക്കല് അനുവദനീയമല്ല. ഇനി അങ്ങനെ മൂന്നുദിവസം കടന്നുപോയാലോ അവനെ സമീപിച്ച് സലാം പറയണം. സലാം മടക്കിയാല് അവര് രണ്ടുപേര്ക്കും തുല്യ പ്രതിഫലം ലഭിക്കും. മടക്കിയിട്ടില്ലെങ്കില് കുറ്റംകൊണ്ട് അവന് മടങ്ങി. സലാം ചൊല്ലിയവനോ കുറ്റത്തില് നിന്ന് രക്ഷപ്പെട്ടു. (അബൂദാവൂദ്)

ഇബ്നുമസ്ഉദി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: ഖുര്ആനിലെ ഒരക്ഷരം വല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ്ലാമീം ഒരു അക്ഷരമാണെന്ന് ഞാന് പറയുന്നില്ല. പക്ഷേ! അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (തിര്മിദി)

ഇബ്നുഉമറി(റ)ല് നിന്ന് നിവേദനം: റസൂല്(സ) ശഠിച്ചുപറഞ്ഞു. നിങ്ങളാരും തന്നെ ഇടതു കൈകൊണ്ട് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യരുത്. നിശ്ചയം, പിശാച് അവന്റെ ഇടതു കൈകൊണ്ടാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. (മുസ്ലിം)

ജാബിറി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു. ഇടതുകൈകൊണ്ട് നിങ്ങള് ഭക്ഷിക്കരുത്. നിശ്ചയം, പിശാച് ഇടതുകൈകൊണ്ടാണ് ഭക്ഷിക്കുക (അതുകൊണ്ട് നിങ്ങളത് വര്ജ്ജിക്കണം). (മുസ്ലിം)

ഇബ്നു അബ്ബാസി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: ഖുര്ആനില് നിന്ന് യാതൊന്നും ഹൃദയത്തിലില്ലാത്തവന് ശൂന്യമായ ഭവനത്തിന് തുല്യമാണ്. (തിര്മിദി)

ഉഖ്ബ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: സത്യവിശ്വാസി സത്യവിശ്വാസിയുടെ സഹോദരനാണ്. സ്വന്തം സഹോദരന്റെ കച്ചവടത്തിനെതിരെ കച്ചവടം ചെയ്യരുത്. അപ്രകാരം തന്നെ തന്റെ സഹോദരന്റെ വിവാഹാലോചനക്കെതിരില് വിവാഹാലോചന നടത്തരുത്. അവന് വേണ്ടന്ന് വെച്ചാല് ഒഴികെ. (മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള് അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകിനെ എരിച്ചുകളയുമ്പോലെയോ പുല്ലിനെ കരിച്ചു കളയുമ്പോലെയോ ആണ് അസൂയ ഹസനാത്തിനെ (സല്കര്മ്മങ്ങളെ) നശിപ്പിക്കുന്നത്. (അബൂദാവൂദ്)

ജാബിറി(റ)ല് നിന്ന് നിവേദനം: ഖബര് ചെത്തിത്തേക്കുന്നതും അതിന്റെ മേല് ഇരിക്കുന്നതും അതിന്റെ മേല് കെട്ടിടങ്ങള് ഉണ്ടാക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു. (മുസ്ലിം)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: നിങ്ങള് ഓരോരുത്തരും തീക്കട്ടയുടെ മുകളിലിരുന്ന് തൊലിയും വസ്ത്രവും കത്തിക്കരിയലാണ് ഖബറിന്റെ മേല് ഇരിക്കുന്നതിനേക്കാള് ഉത്തമം. (മുസ്ലിം)

അബൂമര്സദി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറയുന്നത് ഞാന് കേട്ടു: നിങ്ങള് ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുകയോ അതിന് മുകളില് ഇരിക്കുകയോ ചെയ്യരുത്. (മുസ്ലിം)

ഉഖ്ബത്തുബ്നു അംറ്(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: നല്ലത് കാണിച്ച് കൊടുക്കുന്നവന് അത് പ്രവര്‍ത്തിച്ചവന്റെ തുല്യപ്രതിഫലം ലഭിക്കുന്നതാണ്. (മുസ്ലിം)

അബൂസഈദില്‍ ഖുദ്രി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പ്രഖ്യാപിച്ചിരിക്കുന്നു: ധിക്കാരിയായ ഭരണാധിപന്റെ മുമ്പില്‍ ന്യായം പറയലാണ് ഏറ്റവും വലിയ ജിഹാദ്. (അബൂദാവൂദ്, തിര്‍മിദി)

അനസി(റ)ല് നിന്ന് നിവേദനം: നിശ്ചയം, ഒരാള് പറഞ്ഞു: പ്രവാചകരെ! ഇഖ്ലാസ് സൂറത്തിനെ (അധ്യായം 112) ഞാനിഷ്ടപ്പെടുന്നു. നബി(സ) പറഞ്ഞു: അതിനോടുള്ള സ്നേഹം നിന്നെ സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കുന്നതാണ്. (തിര്മിദി)

അബൂസഈദ്(റ) നിവേദനം: നബി(സ) ഒരിക്കല് തന്റെ അനുചരന്മാരോട് ചോദിച്ചു: ഖുര്ആനിന്റെ മൂന്നിലൊരു ഭാഗം വീതം രാത്രി ഓതിക്കൊണ്ട് നമസ്കരിക്കുവാന് നിങ്ങള്ക്ക് കഴിവില്ലെന്നോ? ഇതവര്ക്ക് വളരെ വിഷമമായി അനുഭവപ്പെട്ടു. അവര് പറഞ്ഞു: പ്രവാചകരേ! ഞങ്ങളിലാര്ക്കാണതിന് കഴിയുക? നബി(സ) അരുളി: 'ഖുല്ഹുവല്ലാഹുഅഹദ്' എന്ന അധ്യായം ഖുര്ആന്റെ മൂന്നിലൊന്നാണ്. (ബുഖാരി. 6-61-534)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) തറപ്പിച്ചു പറഞ്ഞു: മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്ആനിലുണ്ട്. പൊറുക്കപ്പെടുന്നതുവരെ അത് ആളുകള്ക്ക് ശുപാര്ശ ചെയ്യും. സൂറത്തുല് മുല്ക്ക് (അധ്യായം : 67) ആണത്. (അബൂദാവൂദ്, തിര്മിദി)

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു സത്യവിശ്വാസിയെ ഒരേ മാളത്തില് നിന്ന് രണ്ടു പ്രാവശ്യം തേള് കുത്തുകയില്ല. (ബുഖാരി : 8-73-154)

അനസി(റ)ല് നിന്ന് നിവേദനം: റസൂല്(സ) എന്നോട് പറഞ്ഞു: പ്രിയ മകനേ! കുടുംബക്കാരുടെ അടുത്ത് നീ ചെല്ലുമ്പോള് അവരോട് സലാം പറയൂ. നിനക്കും വീട്ടുകാര്ക്കും അഭിവൃദ്ധിക്ക് കാരണമാണത്. (തിര്മിദി)

അബൂഹുറൈറ(റ)ല് നിന്ന് നിവേദനം: നബി(സ) അരുളി: നിങ്ങളാരെങ്കിലും കൂട്ടുകാരനെ കണ്ടുമുട്ടിയാല് അവനോട് സലാം പറഞ്ഞുകൊള്ളട്ടെ! അവര്ക്കിടയില് വൃക്ഷമോ മതിലോ കല്ലോ മറയിട്ടതിനുശേഷം വീണ്ടും കണ്ടുമുട്ടിയാലും സലാം പറയണം. (അബൂദാവൂദ്)

അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) അരുളി: നിങ്ങളാരെങ്കിലും ഏതെങ്കിലും സദസ്സിലെത്തിച്ചേരുമ്പോഴും അവിടെനിന്ന് എഴുന്നേറ്റുപോകുമ്പോഴും സലാം പറയണം. എന്നാല് ആദ്യത്തേത് അവസാനത്തേതിനേക്കാള് കടമപ്പെട്ടതല്ല. (അബൂദാവൂദ്, തിര്മിദി) (ആദ്യത്തേതും രണ്ടാമത്തേതും തുല്യപ്രതിഫലമുള്ളതാണ്)


അബൂഉമാമ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: ജനങ്ങളില് വെച്ച് അല്ലാഹുവിനോട് ഏറ്റവും അടുത്തവന് അവരോട് സലാം തുടങ്ങുന്നവനാണ്. (അബൂദാവൂദ്, തിര്മിദി)

അബൂജുറയ്യി(റ)ല് നിന്ന് നിവേദനം: ഒരിക്കല് റസൂല്(സ) യുടെ അടുത്തുചെന്ന് ഞാന് പറഞ്ഞു: പ്രവാചകരേ! അലൈക്കസ്സലാം. നബി(സ) പറഞ്ഞു: അലൈക്കസ്സലാം എന്ന് നീ പറയരുത്. അലൈക്കസ്സലാം എന്നത് മരണപ്പെട്ടവരോടുള്ള അഭിവാദ്യമാണ്. (അബൂദാവൂദ്, തിര്മിദി)

അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളാരും മരിക്കാന് കൊതിക്കരുത്. സുകൃതം ചെയ്യുന്നവനാണെങ്കില് അവന്ന് കൂടുതല് സുകൃതം ചെയ്യുവാന് അവസരം ലഭിക്കും. പാപം ചെയ്യുന്നവനാണെങ്കില് പശ്ചാത്തപിച്ച് മടങ്ങാനും അവസരം ലഭിക്കും. (ബുഖാരി. 7235)

അനസി(റ)ല് നിന്ന് നിവേദനം: നിശ്ചയം, ഒരാള് പറഞ്ഞു: പ്രവാചകരെ! ഇഖ്ലാസ് സൂറത്തിനെ (അധ്യായം 112) ഞാനിഷ്ടപ്പെടുന്നു. നബി(സ) പറഞ്ഞു: അതിനോടുള്ള സ്നേഹം നിന്നെ സ്വര്ഗ്ഗത്തില് പ്രവേശിപ്പിക്കുന്നതാണ്. (തിര്മിദി) - കഴിഞ്ഞ ആഴ്ചയിലെ ഹദീസ് പോസ്റ്റില്‍ (http://blog.hudainfo.com/2010/04/29032010-442010.html) ഇതുമായി ബന്ധപെട്ട കൂടുതല്‍ ഹദീസുകള്‍ ഉണ്ട്.


ഇബ്നുഉമര്‍(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുളി: തന്റെ പിതാവിന്റെ സ്നേഹിതന്മാരോട് നല്ല നിലയില്‍ വര്‍ത്തിക്കലാണ് (പിതാവിന്റെ മരണശേഷം അദ്ദേഹത്തോട് ചെയ്യുന്ന) നന്മയില്‍ ഏറ്റവും വലുത്. (മുസ്ലിം)

അബ്ദുര്റഹ്മാന് (റ) വില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: സ്വന്തം പിതാക്കളെക്കൊണ്ടോ ബിംബങ്ങളെക്കൊണ്ടോ നിങ്ങള് സത്യം ചെയ്യരുത്. (മുസ്ലിം)

ബുറൈദ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: മതനടപടികള് കൊണ്ട് സത്യം ചെയ്യുന്നവന് നമ്മളില്പ്പെട്ടവനല്ല. (അബൂദാവൂദ്)

ഇബ്നുഉമറി(റ)ല് നിന്ന് നിവേദനം: കഅ്ബയെ തന്നെയാണ, എന്ന് ഒരാള് സത്യം ചെയ്യുന്നത് അദ്ദേഹം കേട്ടു. അന്നേരം ഇബ്നുഉമര്(റ) പറഞ്ഞു. അല്ലാഹുവല്ലാത്തവരെ ക്കൊണ്ട് നീ സത്യംചെയ്യരുത്. റസൂല്(സ) പറഞ്ഞത് ഞാന് കേട്ടിട്ടുണ്ട്. അല്ലാഹുവല്ലാത്തവരെ ക്കൊണ്ട് വല്ലവനും സത്യം ചെയ്താല് അവന് കാഫിറോ മുശ്രികോ ആയിപ്പോകും. (തിര്മിദി)

ഇബ്നുഉമര്(റ) : നബി(സ) അരുളി: വല്ലവനും സത്യം ചെയ്യുന്നപക്ഷം അല്ലാഹുവിന്റെ പേരില് സത്യം ചെയ്യട്ടെ. അല്ലെങ്കില് മൗനം ദീക്ഷിക്കട്ടെ- ബുഖാരി

3 comments:

thameem പറഞ്ഞു...

good ............. I am waiting more

muna പറഞ്ഞു...

verry good keep it up

Naseera പറഞ്ഞു...

very good ,kudivellam kodukkunnathine kurichu oru hadees post cheyyoo ippol nattil kudivellam illalo

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ