പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 099 സല്‍സല
- ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്റെ ഭയങ്കരമായ ആ പ്രകമ്പനം .
- ഭൂമി അതിന്റെ ഭാരങ്ങള്‍ പുറം തള്ളുകയും,
- അതിന് എന്തുപറ്റി എന്ന് മനുഷ്യന് പറയുകയും ചെയ്താല്‍.
- അന്നേ ദിവസം അത് ( ഭൂമി ) അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്.
- നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം.
- അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്.
- അപ്പോള്‍ ആര് ഒരു അണുവിന്റെ തൂക്കം നന്മചെയ്തിരുന്നുവോ അവനത് കാണും.
- ആര് ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന് അതും കാണും
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 101 അല്‍ ഖാരിഅ
- ഭയങ്കരമായ ആ സംഭവം.
- ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
- ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
- മനുഷ്യന്മാര് ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
- പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും
- അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
- അവന് സംതൃപ്തമായ ജീവിതത്തിലായിരിക്കും.
- എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
- അവന്റെ സങ്കേതം ഹാവിയഃ ആയിരിക്കും.
- ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
- ചൂടേറിയ നരകാഗ്നിയത്രെ അത്.
"അല്ലാഹു",
അവനല്ലാതെ നിങ്ങള്‍ക്ക് മറ്റൊരു ദൈവമില്ല, ആരാധ്യനില്ല തന്നെ!..
അവനേറ്റവും വലിയവന്‍ ..
പരമപരിശുദ്ധന്‍ ,
സ്തോത്രങ്ങളൊക്കെയും അവനു മാത്രം...
നാഥാ..
നരക ശിക്ഷയില്‍ നിന്നും നീ ഞങ്ങളെ കാക്കേണമേ..
പാപികളായ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ..
ജനസേവകരില്‍ ഞങ്ങളെ നീ ചേര്‍ക്കേണമേ..






































4 comments:
Subahanallah............ i have no words to explain that......................
Subahanallaahhhhhhhhhhhhhhhhhhhhh
അവനല്ലാതെ മറ്റൊരു ദൈവമില്ല, ആരാധ്യനില്ല തന്നെ!..
അവനേറ്റവും വലിയവന്‍ ..
പരമപരിശുദ്ധന്‍ ,
സ്തോത്രങ്ങളൊക്കെയും അവനു മാത്രം..
അല്ലാഹു നമ്മെ രക്ഷിക്കട്ടെ!
allahu nammay rashikkattay
ആമീന്‍ ........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ