പുകവലി നിര്‍ത്തുക - പുകവലി മാരകമാണ് നിഷിദ്ധവും


*  Share and Promote this Message using  Orkut    Twitter    FaceBook    Buzz   *

ആയിരക്കണക്കിന് ആളുകള്‍ ദിവസവും പുകവലി നിര്‍ത്തുന്നു - മരണത്തോടെ - ഇന്ന് തന്നെ പുകവലി നിര്‍ത്തുക, അല്ലെങ്കില്‍ ഈ കൂട്ടത്തില്‍ ചേരാന്‍ തയ്യാറെടുക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് പുകവലിയുടെ ദൂഷ്യവശങ്ങളെ പറ്റിയുള്ള ഈ ലേഖനം ഡൌണ്‍ലോഡ് ചെയ്തു വായിക്കുക.

പുകവലി മാരകമാണ് നിഷിദ്ധവും (See the Video)
അല്ലാഹുവിന്റെമാര്ഗത്തില് നിങ്ങള് ചെലവ് ചെയ്യുക. ( പിശുക്കും ഉദാസീനതയും മൂലം ) നിങ്ങളുടെ കൈകളെ നിങ്ങള് തന്നെ നാശത്തില് തള്ളിക്കളയരുത്. നിങ്ങള് നല്ലത് പ്രവര്ത്തിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും. (Quran 2:195)

( അതായത് ) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്ക്ക് കണ്ടെത്താന് കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ് നബിയെ ) പിന്പറ്റുന്നവര്ക്ക് ( ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്. ) അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും, ദുരാചാരത്തില് നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള് അവര്ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള് അവരുടെ മേല് നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള് അദ്ദേഹത്തില് വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്പറ്റുകയും ചെയ്തവരാരോ, അവര് തന്നെയാണ് വിജയികള്.  (Quran 7:157)

സത്യവിശ്വാസികളേ, നിങ്ങള് പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള് അന്യായമായി നിങ്ങള് അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങള് നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. (Quran 4:29)

കുടുംബബന്ധമുള്ളവന്ന് അവന്റെ അവകാശം നീ നല്കുക. അഗതിക്കും വഴിപോക്കന്നും ( അവരുടെ അവകാശവും ) . നീ ( ധനം ) ദുര്വ്യയം ചെയ്ത് കളയരുത്. (Quran 17:26)

ശ്രദ്ധിക്കുക.

പുകയില ഉത്പ്പന്നങ്ങള് കച്ചവടം നടത്തലും ഹറാമാണ്. കാരണം, അല്ലാഹു (സു) ഒരു വസ്തു ഹറാമാക്കിയാല് പ്രസ്തുത വസ്തുവിലൂടെയുള്ള സമ്പാ ദ്യവും ഹറാമാക്കും. താങ്കളുടെ കച്ചവട സ്ഥാപനത്തില് പുകയില ഉത്പ്പന്നങ്ങള് വില്ക്കാതിരിക്കുക. കാരണം, അത് കുറ്റകൃത്യങ്ങളില് സഹകരിക്കലാണ്. കുറ്റകൃത്യങ്ങളില് പരസ്പരം സഹകരിക്കല് അല്ലാഹു (സു) വിരോധിച്ചതാകയാല് താങ്കളുടെ കച്ചവട സ്ഥാപനത്തില് പുകയില ഉത്പ്പന്നങ്ങള് വില്ക്കപ്പെടുന്നത് പാപത്തില് അന്യോന്യം സഹായിക്കലും, അല്ലാഹു (സു) വിരോധിച്ച കാര്യത്തെ അതിക്രമിച്ച് ചെയ്യലുമായാണ് പരിഗണിക്കപ്പെടുക. അല്ലാഹു (സു) പറഞ്ഞു: ( .......... പുണ്യത്തിലും ധര്മ്മനിഷ്ടയിലും നിങ്ങള് അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങളന്യോന്യം സഹായിക്കരുത്.) (വി.ക്വു. 5: 2)


   ** Share and Forward this to your friends and Relatives  **

13 comments:

sm sadique പറഞ്ഞു...

ചില ദിവസ്സങ്ങളിലെ വൈകുന്നേരങ്ങളിൽ ഒരു സിഗരറ്റ് വലിക്കാറുണ്ട്.
ഒരൊറ്റ സിഗററ്റ് മാത്രം . വലിക്കരുതെന്ന് അറിയാം. എങ്കിലും, ചിലപ്പോ
ൾ വലിച്ച് പോകുന്നു. ഇൻഷാ അല്ളാ.... നിർത്തും . ഒരെണ്ണവും നിർത്തും.

nizar പറഞ്ഞു...

sorry,jhan vallapozum oru sigarat valikkarundu.munpu jhan chain smoker ayirunnu.athu jhan ithu poleyulla upatheshanghal kettu vallapozum oru sigarat valikkunna nilayil ethi.insha allah athum kodi kurachu divasangal kondu jhan nirutham ok thanks>>>>>>>>>>

Huda Info Solutions പറഞ്ഞു...

@ Sadique & Nizar

Download and Read this artile also for better understanding -

Download This Article

Huda Info Solutions പറഞ്ഞു...

പുകവലി തുടര്‍ന്നാലുള്ള ദൂഷ്യഫലങ്ങള്‍

1) വായ, തൊണ്ട − , ശ്വാസനാളദ്വാരം, അന്നനാളം, ശ്വാസകോശം, ആമാശയം, കിഡ്നി, പാന്‍ക്രിയാസ് എന്നീ അവയവങ്ങള്‍ക്ക് കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാള്‍ 50 ശതമാനം അധികമാണ്
2
ന്യൂമോണിയ, വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ്, തളര്‍ച്ച, ബുദ്ധിഭ്രമം, രക്തസമ്മര്‍ദ്ദം, മോണ രോഗം, മൌത്ത് അള്‍സര്‍, പെപ്റ്റിക് അള്‍സര്‍ തുടങ്ങിയവ പിടിപെടാനുള്ള സാധ്യത വളരെ അധികമാണ്
3
സ്ട്രോക്ക് (പക്ഷാഘാതം), ഹാര്‍ട്ട് അറ്റാക്ക് (ഹൃദയാഘാതം), സഡന്‍ ഡത്ത് (പെട്ടൊന്നുള്ള മരണം)എന്നിവയിലേക്ക് നിങ്ങളെ നയിക്കുന്നു
4
നിങ്ങളുടെ കണ്ണിനെ അപായപ്പെടുത്തുന്നു. കണ്ണിനെ ബാധിക്കുന്ന പല അസുഖങ്ങളും പിടിപ്പെട്ട് അത് അന്ധതക്കും തിമിരത്തിനും വരെ കാരണമായിത്തീരുന്നു

5 പല്ലുകളില്‍ ദ്വാരമുണ്ടാക്കുന്നു, മോണ രോഗമുണ്ടാക്കുന്നു, പല്ലുകള്‍ നിറവ്യത്യാസം വന്ന് ചീത്തയാക്കുന്നു,
നാവിലും വായിലും വ്രണങ്ങള്‍ സൃഷ്ടിക്കുന്നു

6
ആസ്തമയുണ്ടാക്കുന്നു, ശ്വസനം പ്രയാസകരമാക്കുന്നു, ചുമ വര്‍ദ്ധിപ്പിക്കുന്നു, ശ്വാസകോശങ്ങള്‍ ക്ഷയിപ്പിക്കുന്നു,
7
ദഹനം ദുഷ്കരമാക്കുന്നു, മസ്തിഷ്ക പക്ഷാഘാതം, മലബന്ധം, തലവേദന, തൊ−വേദന തുടങ്ങി രോഗപ്രതിരോധ ശേഷിയെ മൊത്തം ബാധിക്കുന്നു

Huda Info Solutions പറഞ്ഞു...

കൂടുതല്‍ വിവരങ്ങള്‍ക്ക് പുകവലിയുടെ ദൂഷ്യവശങ്ങളെ പറ്റിയുള്ള ഈ ലേഖനം കൂടി ഡൌണ്‍ലോഡ് ചെയ്തു വായിക്കുക. Click Here to Download

abdul raoof പറഞ്ഞു...

വല്ലപ്പോഴും പുക വലിക്കുന്നവരോട്.
വലിക്കുന്നെന്ഗില്‍ നന്നായി വലിക്കുക .
കാരണം , വലി കുറച്ചത് കൊണ്ട് , വലിക്കുന്ന രസം നഷ്ടമാകും ,പക്ഷെ നിര്‍ത്തിയ ഗുണം കിട്ടുകയില്ല .

shijad പറഞ്ഞു...

sigarat valikunnavarod.........
ningal oro sigarat valikumbozhum ath valikathavane budhimuttikunnud ennu orkuka pls.......

shijad പറഞ്ഞു...

nallathanu makkale valicholu ivar angane okay parayum

sigarat valikooo enjoy cheyyooo ayus kurakkoo
enthina engine oru jeevitham.........

sruthy പറഞ്ഞു...

Sigarat Katthi theerunnathupole Valikkunnavarum Katthi theerunnu Ennu Manassilakkuka Priya suhruthukkale "Dhuseelangalude Rasam Ozhivakku Nalla Seelathinte Gunam Manassilakooo" E blog Kandengilum Nannakan Nokku Makkale Upadhesamalla Apekshayanu ......... ..................................................................

Mohammad Rafeeque പറഞ്ഞു...

Valikkumthorum cherudagunnu sigaratt, koode aarogyaum, aayissum.

Absar Mohamed പറഞ്ഞു...

For more details... visit the following link...

Smoking and Our Body .... Some Facts....

http://absarmohamed.blogspot.com/2010/12/smoking-and-our-body-some-facts.html

ummer പറഞ്ഞു...

പുകവലി നിര്‍ത്തി നിങ്ങള്‍ സ്വയം നന്നാകാന്‍ ശ്രമിക്കൂ .അള്ളാഹു തൗഫീഖ്‌ നല്‍ക്കട്ടെ.ആമീന്‍........

Unknown പറഞ്ഞു...

ചാബക്കയുടെ വെെന് കുടിച്ചുഇത് തെററാണോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ