ആയത്തുല്‍ ഖുര്‍സിയ്യ് / ആമന റസൂല്‍ (Repost)


ആയത്തുല്‍ ഖുര്‍സിയ്യ് - പരിശുദ്ധ ഖുര്ആന് അദ്ധ്യായം 002 അല് ബഖറ ആയത്ത് 2552:255) അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്. എല്ലാം നിയന്ത്രിക്കുന്നവന്. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല് ശുപാര്ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്ക്ക് പിന്നിലുള്ളതും അവന് അറിയുന്നു. അവന്റെ അറിവില് നിന്ന് അവന് ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്ക്ക് സൂക്ഷ്മമായി അറിയാന് കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന് ഉള്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന് ഉന്നതനും മഹാനുമത്രെ.

Play : 


Note :

റസൂല് (സ) പറഞ്ഞു : ആരെങ്കിലും എല്ലാ നമസ്കാരങ്ങളുടെ ശേഷവും ആയത്തുല് കുര്സിയ്യ് ഓതിയാല് മരണമല്ലാതെ അയാളുടെ സ്വര്ഗ്ഗ പ്രവേശ നത്തിന് തടസ്സമായി ഒന്നുമില്ല.

മുഹമ്മദ് നബി (സ) യുടെ അനുയായി ആയിരുന്ന ഉബയ്യുബ്നു കഅബില് നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥില് “അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ സൂക്തം“ എന്ന് റസൂല് (സ) ഈ ആയത്തിനെ വിശേഷിപ്പിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.

ഉറങ്ങാന് പോകുന്നതിനു മുന്പും ഈ ആയത്ത് ഓതല് സുന്നത്താണ്.

Download :

ആയത്തുല്‍ ഖുര്‍സിയ്യ് : വിവിധ ഇമാമുകളുടെ ആയത്തുല്‍ ഖുര്‍സിയ്യ് പാരായണം ഡൌണ്‍ലോഡ് ചെയ്യുക

ആമന റസൂല് - പരിശുദ്ധ ഖുര്ആന് അദ്ധ്യായം 002 അല് ബഖറ ആയത്ത് 285 and 286


2:285) തന്റെരക്ഷിതാവിങ്കല് നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില് റസൂല് വിശ്വസിച്ചിരിക്കുന്നു. ( അതിനെ തുടര്ന്ന് ) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെമലക്കുകളിലും അവന്റെവേദഗ്രന്ഥങ്ങളിലും, അവന്റെദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെദൂതന്മാരില് ആര്ക്കുമിടയില് ഒരു വിവേചനവും ഞങ്ങള് കല്പിക്കുന്നില്ല. ( എന്നതാണ് അവരുടെ നിലപാട്. ) അവര് പറയുകയും ചെയ്തു: ഞങ്ങളിതാ കേള്ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു ( ഞങ്ങളുടെ ) മടക്കം

2:286) അല്ലാഹു ഒരാളോടും അയാളുടെ കഴിവില് പെട്ടതല്ലാതെ ചെയ്യാന് നിര്ബന്ധിക്കുകയില്ല. ഓരോരുത്തര് പ്രവര്ത്തിച്ചതിന്റെസല്ഫലം അവരവര്ക്കുതന്നെ. ഓരോരുത്തര് പ്രവര്ത്തിച്ചതിന്റെദുഷ്ഫലവും അവരവരുടെ മേല് തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള് മറന്നുപോകുകയോ, ഞങ്ങള്ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില് ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്ഗാമികളുടെ മേല് നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല് നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്ക്ക് നീ മാപ്പുനല്കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.

Play : 

Note :

ഉറങ്ങാന് പോകുന്നതിനു മുന്പും ഈ ആയത്ത് ഓതല് സുന്നത്താണ്.

Download :

ആമന റസൂല്‍ : പാരായണം
ഡൌണ്‍ലോഡ് ചെയ്യുക (Right click on the Link & Select "Save Target As..." option)

32 comments:

faizal പറഞ്ഞു...

allahu namme ellavareyum eemanod koodi marikkunna mu'mineengalil ulpeduthumarakatte

HISHAM ABDUL HAKKIM പറഞ്ഞു...

"Do good to others, surely Allah
loves those who do good to
others." (2:195)

surely this is very very good thing for study,
and to increase our knowledge& imman
may allah enter us in his jannatulfirdows
JAZAK'ALLAH
KHAIR : .

riazresearch പറഞ്ഞു...

gr8 share I have ever seen in a blog. Keep up the good work...
Jazzak-Allah-Khairen...

Vp Ahmed പറഞ്ഞു...

നന്നായി ഒരു ഓര്‍മ്മപ്പെടുത്തല്‍ ആകട്ടെ.

Mahamood പറഞ്ഞു...

കുറെ ആയല്ലോ ഹദീസുകള്‍ ഒന്നും വരാത്തത് ...വീണ്ടും തുടങ്ങിയതില്‍ സന്തോഷം ...അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ...ആമീന്‍ .മഹമൂദ്‌ ദുബായ് .

dr basheer പറഞ്ഞു...

hadeesukkanmanillaayirunnu.enthaayaalum nalla karyam thanne.Allahuthaala nalla prathibhalam tharatte.

സൈദ്‌ കാക്കാഴം പറഞ്ഞു...

സര്‍വ്വ ശക്തനായ അല്ലാഹുവിന്‍റെ നാമത്താല്‍ .. ഈ ബ്ലോഗ്‌ വളരെ ഉപകാരപ്രദമാണ്. ഇതിന്‍റെ ശില്പികള്‍ക്ക് പരമ കാരുണ്യവാനായ ദൈവം തമ്പുരാന്‍ അവന്‍റെ അനുഗ്രഹം ഇരു ലോകത്തും വര്ഷിക്കുമാരാകട്ടെ ...ആമീന്‍

muneer പറഞ്ഞു...

allahuve nhangal manassilakathe poya palakaryangalum e blogiloode manassilakan sdikunnu adinu ellam bloginte saha pravarthakarkum vendi nhan prathikunnu epoyum nilanirthan ameen

sayed പറഞ്ഞു...

The selected ayaths are most important inrespect of every human being.It can be perticularly note that the GOD ALMIGHTY never entrust any human being any work that he is unable to do.I think this is a beautifull face of islam and a good reply to those who are thinking islam is dificult religion to follow.

sayed പറഞ്ഞു...

The selected ayaths are most important inrespect of every human being.It can be perticularly note that the GOD ALMIGHTY never entrust any human being any work that he is unable to do.I think this is a beautifull face of islam and a good reply to those who are thinking islam is dificult religion to follow.

Mujeeb പറഞ്ഞു...

നിങ്ങളുടെ ഈ പ്രവര്‍ത്തനം പ്രശംസനീയം തന്നെ. അള്ളാഹു തക്കതായ പ്രധിഫലം തരട്ടെ. എപ്പോഴും ഹദീസ് refrence കൊടുക്കുന്നത് നന്നായിരിക്കും.

Mujeeb

Padnekkad പറഞ്ഞു...

جزاكم الله الف خيرا

abdulgafoor പറഞ്ഞു...

നമുക്കും നമ്മോട് ബന്തപെട്ടവര്‍ക്കും മരിക്കുന്നത് വരെ അള്ളാഹു ഇഷ്ടപെട്ട മര്കത്തില്‍ മാത്രം ജീവിച്ചു കൊണ്ട് അല്ലാഹുവിനു കൂടുതല്‍ ,കൂടുതല്‍ ഇബാത്തത് ചെയ്യുവാനുള്ള മനസ്സും സഹാജര്യവും ,സന്തര്‍ബവും തരട്ടെ .നമ്മുടെ ഓരോ പ്രവര്‍ത്തികളും അള്ളാഹു സോലിഹായ ഇബാതതായി സ്വീകരിക്കട്ടെ .നാളെ മുത്ത്‌ റസൂല്‍ (സ) തങ്ങളോട് കൂടെ അവന്റെ ജന്നതുല്‍ ഫിര്‍തൌസില്‍ ഒരുമിച്ചു കൂട്ടട്ടെ ആമീന്‍ ......

abdulgafoor പറഞ്ഞു...

നമുക്കും നമ്മോട് ബന്തപെട്ടവര്‍ക്കും മരിക്കുന്നത് വരെ അള്ളാഹു ഇഷ്ടപെട്ട മര്കത്തില്‍ മാത്രം ജീവിച്ചു കൊണ്ട് അല്ലാഹുവിനു കൂടുതല്‍ ,കൂടുതല്‍ ഇബാത്തത് ചെയ്യുവാനുള്ള മനസ്സും സഹാജര്യവും ,സന്തര്‍ബവും തരട്ടെ .നമ്മുടെ ഓരോ പ്രവര്‍ത്തികളും അള്ളാഹു സോലിഹായ ഇബാതതായി സ്വീകരിക്കട്ടെ .നാളെ മുത്ത്‌ റസൂല്‍ (സ) തങ്ങളോട് കൂടെ അവന്റെ ജന്നതുല്‍ ഫിര്‍തൌസില്‍ ഒരുമിച്ചു കൂട്ടട്ടെ ആമീന്‍ ......

NAJIM ALI പറഞ്ഞു...

Alhamdu lillah... Allahu akbar..

bash പറഞ്ഞു...

nannayi ormapeduthiyathinu nanni

alipattambi6 പറഞ്ഞു...

Iduprassidheekarichavarkkum paaraayanam cheyyunnavarkkum Allhahuve neethakkapradifalam nalkenameallha

shamila saleem പറഞ്ഞു...

allahuvinte vachanangal namukku sakthiyum samadhaanavum tharunnu.

AS PAIKA പറഞ്ഞു...

MASAH ALLAH ... JAZAKALLAH KAIR

Jafar mk പറഞ്ഞു...

നിങ്ങളുടെ ഈ പ്രവര്‍ത്തനം പ്രശംസനീയം തന്നെ. അള്ളാഹു തക്കതായ പ്രധിഫലം തരട്ടെ.
.നമ്മുടെ ഓരോ പ്രവര്‍ത്തികളും അള്ളാഹു സോലിഹായ ഇബാതതായി സ്വീകരിക്കട്ടെ .
പരമ കാരുണ്യവാനായ ദൈവം തമ്പുരാന്‍ അവന്‍റെ അനുഗ്രഹം ഇരു ലോകത്തും വര്ഷിക്കുമാരാകട്ടെ ...ആമീന്‍

NASLIN TANUR പറഞ്ഞു...

charithrangal vayich manasilakkan agrahikkunnavarkkay nabi(s) charithrangal post cheyyuka.

SHANAVAS I പറഞ്ഞു...

ആയത്തുല്‍ ഖുര്‍സിയ്യ് ടൌണ്‍ ലോഡ്‌ ചെയ്യാന്‍ പറ്റുന്നില്ല

ktshafi പറഞ്ഞു...

verygood

sajal kapathara പറഞ്ഞു...

അല്ഹമ്ദുരില്ലഹ് .... ഈ പരിശ്രമത്തിനു അല്ലഹ് തകതായ പ്രതിഫലം സഹോദരന് നല്‍കുമാറാകട്ടെ ... ഈ ലോകത്തും പരലോകത്തും വിജയം വരിച്ചവരില്‍ നമ്മളെ എല്ലാം അല്ലഹ് ഉള്‍പെടുത് മാരകട്ടെ

AMEEEEEEEEEN

sajal kapathara പറഞ്ഞു...

അല്ഹമ്ദുരില്ലഹ് .... ഈ പരിശ്രമത്തിനു അല്ലഹ് തകതായ പ്രതിഫലം സഹോദരന് നല്‍കുമാറാകട്ടെ ... ഈ ലോകത്തും പരലോകത്തും വിജയം വരിച്ചവരില്‍ നമ്മളെ എല്ലാം അല്ലഹ് ഉള്‍പെടുത് മാരകട്ടെ

AMEEEEEEEEEN

Khalid Muhammad പറഞ്ഞു...

Iru veetilum nanma kaivaricha muthaqiyaya adimagalil Allahu namme ellavareyum ulpeduthumaragatte...!

Aameen...

riyas riyasparadi പറഞ്ഞു...

jeevithattil pakarthoooo

Sajid Masoor abdulla പറഞ്ഞു...

PARASPARAM THAMMILADIKKUNNA EE KALATH NALLA ORU SAMRAMBAM

aboobacker siddique പറഞ്ഞു...

Al hamdulillah....

Ismail Puthucode പറഞ്ഞു...

alhamdhulilllaaaah

Dr. Rasheed Hussain.T MBBS,MD,D.Ac പറഞ്ഞു...

ആയത്തുൽ ഖുർസിയ്യല്ല കുർസിയ്യാണ്; ആമന റസൂലല്ല, ആമനർറസൂലാണ്. ഓരോ ചെറുകാര്യങ്ങളിലും സൂക്ഷ്മത പുലർത്തുക,തഖ്‌വ എന്ന അറബിവാക്കിന്റെ അർഥം അതാണ്‌;ഒരു മുസ്ലിമിനുണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണവും.

Dr. Rasheed Hussain.T MBBS,MD,D.Ac പറഞ്ഞു...

റസൂല് (സ) പറഞ്ഞു : ആരെങ്കിലും എല്ലാ നമസ്കാരങ്ങളുടെ ശേഷവും ആയത്തുല് കുര്സിയ്യ് ഓതിയാല് മരണമല്ലാതെ അയാളുടെ സ്വര്ഗ്ഗ പ്രവേശ നത്തിന് തടസ്സമായി ഒന്നുമില്ല.
ഇപ്പറഞ്ഞതിന്റെ അർത്ഥമെന്താണ്? ആരെങ്കിലും എല്ലാ നമസ്കാരങ്ങളുടെ ശേഷവും ആയത്തുല് കുര്സിയ്യ് ഓതിയാല് അയാളുടെ മരണമാണ് അയാളുടെ സ്വർഗ്ഗ പ്രവേശനത്തിനുള്ള ഏക തടസ്സമെന്നോ? ഖുർആനും ഹദീസും 'അന്ത'ത്തോടെ കൈകാര്യം ചെയ്യുക.അയാളുടെ സ്വർഗ്ഗ പ്രവേശനത്തിന് അയാൾ ഇപ്പോഴും മരിച്ചിട്ടില്ല എന്നത് മാത്രമാണ് തടസ്സം എന്ന് തിരുത്തി നോക്കൂ,ആർക്കും അർത്ഥശങ്കയില്ലാതെ കാര്യം പിടികിട്ടും. ഭാഷ പ്രയോഗങ്ങളുടെ സർക്കസ്സും പരിഭാഷയുടെ മർമ്മം പദപ്രയോഗത്തിന്റെ ഔചിത്യതാ വിദ്യയുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ